ഹോങ്കോങ്ങിനെ 3-0ന് തോൽപ്പിച്ച് ഫലസ്തീൻ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ കപ്പ് നോക്കൗട്ട് റൗണ്ടിലെത്തി. ഗ്രൂപ്പ് സിയിൽ അവർക്ക് രണ്ടാം സ്ഥാനം നഷ്ടപെട്ടെങ്കിലും മികച്ച നാല് മൂന്നാം സ്ഥാനക്കാരായ ടീമുകളിൽ ഒന്നായി ഫലസ്തീൻ മുന്നേറി.ഗ്രൂപ്പ് ജേതാക്കളായ ഇറാനോട് 2-1ന് തോറ്റെങ്കിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.
ഫലസ്തീൻ പ്രദേശമായ ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ദോഹയിലെ ചരിത്ര വിജയം.അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെയുള്ള നടന്ന മത്സരത്തിൽ ഉദയ് ദബ്ബാഗിന്റെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു ഫലസ്തീന്റെ മിന്നും ജയം. കളിയുടെ 12, 60 മിനിറ്റിൽ ദബ്ബാലും, 48ാം മിനിറ്റിൽ സൈദ് ഖുൻബറും ഗോൾ നേടിയത്.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇറാനോട് 4-1 ന് പരാജയപ്പെട്ട പലസ്തീൻ രണ്ടാം മത്സരത്തിൽ യുഎഇയെ സമനിലയിൽ തളച്ചിരുന്നു.
Palestine are well on their way to winning their first-ever AFC Asian Cup match AND advancing to the knockout stage. 🇵🇸 pic.twitter.com/7Almi8Xq2P
— CBS Sports Golazo ⚽️ (@CBSSportsGolazo) January 23, 2024
പലസ്തീൻ ജനതക്ക് ഞങ്ങൾ നൽകിയ വാഗ്ദാനമാണ് തൻറെ ആളുകൾ നിറവേറ്റിയതെന്ന് ക്യാപ്റ്റൻ മുസാബ് അൽ ബത്തത്ത് പറഞ്ഞു.ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.”ഞങ്ങളെ പിന്തുടരുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഫലസ്തീനിനകത്തും പുറത്തും.” ചരിത്രത്തിൽ ആദ്യമായാണ് പാലസ്തീൻ ഏഷ്യൻ കപ്പിൽ ഒരു കളി ജയിക്കുന്നത്. 3 കളിയിൽ 4 പോയിന്റ് നേടിയ പാലസ്തീൻ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനും യുഎഇക്കും പിന്നിൽ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.
PALESTINE 🇵🇸 is in the #AsianCup2023 Round of 16
— AFC Asian Cup Qatar 2023 (@Qatar2023en) January 23, 2024
Their first ever win in the AFC Asian Cup secures them a spot in the next round #HayyaAsia pic.twitter.com/Thn5ioVGPN
2015-ൽ ഏഷ്യൻ കപ്പിൽ അരങ്ങേറ്റം കുറിച്ച ഫലസ്തീൻ, മൂന്ന് ശ്രമങ്ങളിൽ ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിയത്.ഇവിടെ നിന്ന് അവർ എന്ത് നേടിയാലും, 2023 ലെ ഏഷ്യൻ കപ്പ് അവർക്ക് എന്നും ഓർമിക്കാവുന്ന ഒന്നായിരിക്കും.