ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽഡിനിയും താൻ കണ്ട എക്കാലത്തെയും മികച്ച മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. എന്നാൽ അതിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്നില്ല. ഇറ്റാലിയൻ ഡിഫൻഡർ തന്റെ മുഴുവൻ കരിയറിൽ എസി മിലാനു വേണ്ടിയാണ് കളിച്ചത്. അവർക്കായി 900 ലധികം മത്സരങ്ങൾ കളിക്കുകയും ചെയ്തു.
ഇതിഹാസ ഡിഫൻഡർ തന്റെ കളിക്കുന്ന ദിവസങ്ങളിൽ സീരി എ ഭീമന്മാർക്കൊപ്പം സാധ്യമായ എല്ലാ ട്രോഫികളും നേടി.ലോക ഫുട്ബാളിലെ പ്രതിഭാധനരായ മികച്ച താരങ്ങളെ മാൽഡിനി നേരിട്ടിട്ടുണ്ട്. അവരിൽ ഏറ്റവും മികച്ചത് മിലാനിൽ സഹ താരമായിരുന്ന ബ്രസീലിയൻ ഇതിഹാസവുമായ റൊണാൾഡോ നസാരിയോ ആയിരുന്നെന്നും ആദ്ദേഹം പറഞ്ഞു.
ബ്രസീൽ സ്ട്രൈക്കറിനൊപ്പം, മറ്റ് രണ്ട് മികച്ച കളിക്കാരായി രണ്ട് അർജന്റീനിയൻ താരങ്ങളായ ഡീഗോ മറഡോണ, ലയണൽ മെസ്സി . എന്നിവരെയാണ് മാൽഡിനി മികച്ച താരങ്ങളായി തെരഞ്ഞെടുത്തത്. നാപോളിയുമായുള്ള മത്സരത്തിനിടെയാണ് മാൽഡിനി മറഡോണയെ നേരിട്ടത്. എന്നിരുന്നാലും, തന്റെ ജീവിതകാലത്ത് അദ്ദേഹം ലയണൽ മെസ്സിയെ നേരിട്ടിട്ടില്ല. ‘ലോകത്തിലെ ഏറ്റവും മികച്ചവരായ, വളരെ മഹാന്മാരായ കളിക്കാർക്കെതിരെ കളത്തിലിറങ്ങാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. നാപ്പോളിക്കെതിരെ കളിക്കുമ്പോൾ മറഡോണക്കെതിരെ ഞാൻ ബൂട്ടണിഞ്ഞു. ഇന്റർ മിലാനെതിരെ കളിക്കുമ്പോൾ റൊണാൾഡോക്കെതിരെയും’ മാൽഡീനി പറഞ്ഞു.
Paolo Maldini: "The three greatest players I saw in my career were Lionel Messi, Diego Maradona and Ronaldo Nazario." 👏 pic.twitter.com/gJ07zOsLoV
— Mail Sport (@MailSport) January 2, 2024
Paolo Maldini 🇮🇹
— Apuntes de Rabona (@ApuntesdeRabona) January 7, 2024
¿Es el mejor defensor que te ha tocado ver? pic.twitter.com/VTle33HQyL
‘മെസ്സിക്കെതിരെ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ഒത്തുവന്നപ്പോൾ അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. ദൈവത്തിന് നന്ദി..അദ്ദേഹത്തിന് പരിക്കായതിന്’ മാൽഡീനി കൂട്ടിച്ചേർത്തു.2022 ലോകകപ്പ് ജേതാവിനെ മാൽദീനിയുടെ മനസ്സിൽ എക്കാലത്തെയും മികച്ചവരിൽ ഒരാളായി ഉൾപ്പെടുത്തുന്നതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും മെസ്സിയുടെ ദീർഘകാല എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ആരാധകരും ഈ ഒഴിവാക്കൽ നിസ്സാരമായി കാണാനിടയില്ല.
We can never find a defender like Paolo Maldini in this new generation of football🇮🇹
— 𝗣𝗛𝗜𝗟𝗜𝗣 𝗠𝗘𝗟𝗢 (@Philipmelo126) January 8, 2024
Those that didn’t watch Paolo Maldini, this is Maldini🧱pic.twitter.com/SNRTJdZiag