ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ.ഒന്നിനെതിരെ റരണ്ടു ഗോളുകളുടെ വിജയമാണ് പരാഗ്വേ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് പരാഗ്വേ അര്ജന്റീനക്കെതിരെ വിജയം നേടിയെടുത്തത്. അർജന്റീനക്ക് വേണ്ടി ലാറ്റൂരോ മാർട്ടിനെസ് ആണ് ഗോൾ നേടിയത്.
ആദ്യ പകുതിയിൽ അർജൻ്റീനയുടെ കൈവശം പന്ത് കൂടുതൽ ഉണ്ടായിരുന്നെങ്കിലും ലയണൽ സ്കലോനിയുടെ ടീം കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചില്ല. ഒരു യഥാർത്ഥ അവസരം സൃഷ്ടിക്കപ്പെട്ടു, അത് ഗോളാവുകയും ചെയ്തു. മത്സരത്തിന്റെ 11 ആം മിനുട്ടിൽ മധ്യനിരയിൽ നിന്നും എൻസോ ഫെർണാണ്ടസ് കൊടുത്ത മികച്ചൊരു പാസ് പിടിച്ചെടുത്ത മാർട്ടിനെസ് ക്ലിനിക്കൽ ഫിനിഷിങിലൂടെ പരാഗ്വേന് വലയിലെത്തിച്ച് അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ മിനുറ്റുകൾക്കകം പരാഗ്വേക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചു.
LAUTARO MARTÍNEZ GOAL FOR ARGENTINA! 🇦🇷 pic.twitter.com/d0O52F2nwl
— Roy Nemer (@RoyNemer) November 14, 2024
കോർണർ കിക്കിൽ നിന്നുള്ള പരാഗ്വേൻ താരത്തിന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. പരാഗ്വേൻ മുന്നേറ്റ നിര അര്ജന്റീന പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. 19 ആം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ അവർ സമനില പിടിച്ചു. വലതു വിങ്ങിൽ നിന്നും വന്ന ഒരു ക്രോസ്സ് ഒരു തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ അൻ്റോണിയോ സനാബ്രിയ ഗോളാക്കി മാറ്റി അർജന്റീനയുടെ ഒപ്പമെത്തി.25-ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് ക്രോസ്സ് ബാറിന് മുകളൂടെ പോയി.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയോടെ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരാഗ്വേ ലീഡ് നേടി.ഒമർ അൽഡെറെറ്റ് ഹെഡറിലൂടെയാണ് ഗോൾ നേടിയത്.
"Sanabria"
— Tendencias en Deportes (@TendenciaDepor) November 15, 2024
Porque definió con la punta de su tremenda pija para el empate parcial de Paraguay por 1-1 ante Argentina por las eliminatorias sudamericanas. Definió totalmente desnudo, mirá el golazo que clavó el paraguayo pijudo hijo de re mil puta.
pic.twitter.com/j5b3yndoX0
സമനില ഗോളിനായി അര്ജന്റീന കഠിനമായി ശ്രമിച്ചെങ്കിലും പരാഗ്വേൻ പ്രതിരോധം തകർക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും സൂപ്പർ താരം ലയണൽ മെസ്സി കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.അർജൻ്റീനയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ നാല് കളികളിലെ രണ്ടാമത്തെ തോൽവിയാണിത്, എന്നാൽ നിലവിലെ ലോകകപ്പ് ചാമ്പ്യൻമാർക്കും കോപ്പ അമേരിക്ക ജേതാക്കൾക്കുമായി 69 മത്സരങ്ങളിൽ മൊത്തത്തിൽ അഞ്ചാമത്തെ തോൽവി മാത്രമാണ്.22 പോയിൻ്റുമായി അർജൻ്റീന ഇപ്പോഴും കോൺമെബോൾ ലോകകപ്പ് യോഗ്യതാ സ്റ്റാൻഡിംഗിൽ മുന്നിലാണ്.കൊളംബിയ 19 പോയിൻ്റുമായി രണ്ടാമത്.ജയത്തോടെ പരാഗ്വെക്ക് 16 പോയിന്റാണുള്ളത്.
Lionel Messi vs Paraguay al árbitro en su cara:
— MT2 (@madrid_total2) November 15, 2024
“Tu eres un CAGÓN, no me estas gustando”
Cualquiera pensaría que esto es mínimo amarilla o roja, no? Pues Messi tiene vía libre de hablarle como quiera a lo árbitros 😂😂😂
pic.twitter.com/XlbEiSW8iN