അർജന്റീന ടീമിനൊപ്പം പരിശീലനം ആരംഭിച്ച് മെസ്സി, ഉറുഗ്വേക്കെതിരെ ആദ്യ ഇലവനിൽ കളിക്കുമോ ?

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനെയും ഉറുഗ്വേയെയും നേരിടാനുള്ള അര്ജന്റീന ടീമിൽ ഇടം നേടിയ ലയണൽ മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.കാൽമുട്ട്, ഹാംസ്ട്രിംഗ് പ്രശ്‌നത്തിൽ നിന്ന് കരകയറുന്ന പ്രക്രിയയിലാണെങ്കിലും ഉറുഗ്വേയ്‌ക്കെതിരെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർഎംസി സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

പാരീസ് സെന്റ് ജെർമെയ്ൻ താരം ലില്ലെയ്‌ക്കെതിരായ മത്സരത്തിൽ ഹാഫ് ടൈമിൽ പുറത്തായതിനാൽ ക്ലബിന്റെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് പരിക്ക് മൂലം പുറത്തായിരുന്നു.Tyc Sports അനുസരിച്ച്, അർജന്റീന മെഡിക്കൽ സ്റ്റാഫ് മെസ്സിക്ക് നവംബർ 17 ന് ബ്രസീലിനെതിരായ മുഴുവൻ കളിയും കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്, അതേസമയം ശനിയാഴ്ച ഉറുഗ്വേയ്‌ക്കെതിരെ കളിക്കുമോ അതോ ബെഞ്ചിലിരിക്കുമോ എന്നുറപ്പായിട്ടില്ല. മെസ്സിയെ അര്ജന്റീന ടീമിൽ ഉൾപെടുത്തിയതിനെതിരെ പിഎസ്ജി ഡയറക്ടർ ലിയോനാർഡോ വിമര്ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചതോടെ ഉറുഗ്വേക്കെതിരെ ആദ്യ ഇലവനിലുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.തിങ്കളാഴ്ച ടീമിൽ നിന്ന് വേറിട്ട് പരിശീലനം നടത്തിയ മെസ്സി ചൊവ്വാഴ്ച അവരോടൊപ്പം പരിശീലനം നടത്തി. 90 മിനിറ്റും കളിക്കാനായേക്കില്ലെങ്കിലും വെള്ളിയാഴ്ച ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും. ഉറുഗ്വേക്കെതിരെ മെസ്സി ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിൽ പകരം പൗലോ ഡിബാല ടീമിലെത്തും.കൊവിഡ്-19 പോസിറ്റീവായതിനാൽ നിക്കോളാസ് ഗോൺസാലസിനെ ആശ്രയിക്കാൻ അർജന്റീന ദേശീയ ടീം കോച്ചിന് കഴിയില്ലെന്നും മെസ്സി പുറത്തായതോടെ ഏയ്ഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ് എന്നിവർക്കൊപ്പം ഡിബാലയും മുൻനിരയിൽ എത്തുമെന്ന് റിപ്പോർട്ട് ഉണ്ട്.

അര്ജന്റീന സാധ്യത ടീം ;

എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, ഗൈഡോ റോഡ്രിഗസ് / ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ; എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസ്സി/ഡിബാല , ലൗട്ടാരോ മാർട്ടിനെസ്.

Rate this post