പിഎസ്ജിയിൽ എംബാപ്പെയ്ക്ക് പകരക്കാരൻ വരുന്നു |Kylian Mbappé |PSG

ഫ്രഞ്ച് ക്ലബ്‌ പിഎസ്ജിയും അവരുടെ സൂപ്പർ താരമായ എംബാപ്പെയും നിലവിൽ അത്ര രസത്തിലല്ല. ക്ലബ്ബിനെതിരെ എംബാപ്പെ നടത്തിയ പരാമർശങ്ങൾ ക്ലബ്‌ ഉടമകളെ വേദനിപ്പിച്ചിട്ടുണ്ട്. അതിനാൽ എത്ര വലിയ സൂപ്പർ താരമായാലും ക്ലബ്ബിനെതിരെ തിരിഞ്ഞ എംബാപ്പെയെ വിൽക്കാൻ പിഎസ്ജിയും ഉദ്ദേശിക്കുന്നുണ്ട്.

സൗദി ക്ലബ്‌ അൽ ഹിലാൽ എംബാപ്പെയ്ക്ക് വേണ്ടി രംഗത്തുണ്ടെങ്കിലും താരത്തിന് സൗദി അത്ര ഇഷ്ടമല്ല. അൽ ഹിലാലിന് പിന്നാലെ സ്പാനിഷ് വമ്പനമാരായ റയൽ മാഡ്രിഡും എംബാപ്പെയെ പൊക്കാൻ സാധ്യത കല്പിക്കുന്ന ടീമാണ്. നേരത്തേ എംബാപ്പെ- റയൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനാൽ പിഎസ്ജി കൈവിടുന്ന എംബാപ്പെയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്ന ടീമാണ് റയൽ.

എംബാപ്പെയെ കൈവിടുമ്പോൾ എംബാപ്പെയ്ക്ക് പകരക്കാരനായി ഒരു സൂപ്പർ താരത്തെ തന്നെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് പിഎസ്ജി. ഇറ്റാലിയൻ ക്ലബ്‌ അറ്റ്ലാന്റയുടെ 20 വയസ്സ് മാത്രം പ്രായമുള്ള സ്ട്രൈക്കർ റാസ്മസ് ഹൊയ്ലൂണ്ടിനെയാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്. താരത്തിനായി 50 മില്യന്റെ ബിഡ് പിഎസ്ജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് പിഎസ്ജിയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഹൊയ്ലുണ്ടിന് വേണ്ടി 70 മില്യണാണ് അറ്റ്ലാന്റ ആവശ്യപ്പെടുന്നത്. എന്നാൽ താരത്തിനായി 50 മില്യണിൽ കൂടുതൽ മുടക്കില്ല എന്ന നിലപാടും പിഎസ്ജിയ്ക്കുണ്ട്.

കൂടാതെ പ്രിമിയർ ലീഗ് ക്ലബ്‌ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ട്. കൂടാതെ ഹൊയ്ലുണ്ടിന് മാഞ്ചസ്റ്ററിനോടാണ് കൂടുതൽ താല്പര്യം എന്നതും പിഎസ്ജിയ്ക്ക് തിരിച്ചടിയാണ്.കഴിഞ്ഞ സീസണിൽ അറ്റ്ലാന്റയ്ക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ ഹൊയ്ലുണ്ട് അടുത്ത സൂപ്പർ താരമെന്ന വിശേഷണമുള്ള താരം കൂടിയാണ്. വലിയ ഭാവി കണക്കാക്കുന്ന താരത്തെ ആര് സ്വന്തമാക്കിയാലും അവർക്കൊരു മുതൽ കൂട്ടാണ്.

Rate this post