പിഎസ്ജിയുമായി മെസ്സി കരാർ പുതുക്കുന്നില്ലെങ്കിൽ ബാഴ്സലോണയുടെ സൂപ്പർതാരത്തെ സ്വന്തമാക്കാൻ ക്ലബ്ബ് |Lionel Messi

കഴിഞ്ഞ സീസണിൽ ബാഴ്സയോട് വിട ചൊല്ലിക്കൊണ്ട് പിഎസ്ജിയിൽ എത്തിയ ലയണൽ മെസ്സിക്ക് ക്ലബ്ബ് അധികൃതരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ ഫ്രഞ്ച് മാധ്യമങ്ങളിൽ നിന്നും മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി നേരത്തെ പുറത്തായതിന് മെസ്സിക്കും പഴി ഏൽക്കേണ്ടി വന്നു.

ഈ സീസണിൽ മെസ്സി തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ 3 ഗോളുകളും 7 അസിസ്റ്റുകളും നേടിക്കൊണ്ട് 10 ഗോൾ കോൺട്രിബ്യൂഷൻസ് ലീഗിൽ നേടിക്കഴിഞ്ഞു. മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.

എന്നാൽ ഈ കരാർ മെസ്സി പുതുക്കുമെന്നുള്ള കാര്യത്തിൽ ഒരുറപ്പും പിഎസ്ജിക്ക് ലഭ്യമായിട്ടില്ല. ഖത്തർ വേൾഡ് കപ്പിന് ശേഷം ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കാം എന്നാണ് മെസ്സിയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെ എത്തുമെന്നുള്ള കിംവദന്തികൾ വളരെ വ്യാപകമാണ്. മെസ്സിയെ തിരികെ എത്തിക്കാൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് ബാഴ്സയുടെ പ്രസിഡണ്ടും പരിശീലകനും പരസ്യമായി പറയുകയും ചെയ്തു.

അതുകൊണ്ടുതന്നെ മെസ്സി ക്ലബ്ബ് കിട്ടാനുള്ള മുൻകരുതലുകൾ ഇപ്പോൾ തന്നെ പിഎസ്ജി എടുത്ത് തുടങ്ങിയിട്ടുണ്ട് എന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലയണൽ മെസ്സി ക്ലബ്ബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് ബാഴ്സയുടെ ഫ്രഞ്ച് മിന്നും താരമായ അന്റോയിൻ ഗ്രീസ്മാനെ എത്തിക്കാനാണ് ഇപ്പോൾ ക്ലബ്ബിന്റെ മേധാവികൾ ആലോചിക്കുന്നത് എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.പിഎസ്ജിക്ക് വളരെ അനുയോജ്യനായ താരമാണ് ഗ്രീസ്മാൻ എന്നാണ് ഇവരുടെ കണ്ടെത്തൽ.

നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്മാൻ അത്ലറ്റിക്കോയിൽ കളിക്കുന്നത്. താരത്തെ വിൽക്കാൻ ബാഴ്സക്ക് സമ്മതവുമാണ്. കണ്ണഞ്ചിപ്പിക്കുന്ന സാലറി വാഗ്ദാനം ചെയ്തുകൊണ്ട് ഗ്രീസ്മാനെ സ്വന്തമാക്കാനാണ് പിഎസ്ജിയുടെ പ്ലാനുകൾ. റിപ്പോർട്ടുകൾ പ്രകാരം 40 മില്യൻ യൂറോ വരെ താരത്തിന് ക്ലബ്ബ് നൽകാൻ തയ്യാറായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

പക്ഷേ ആദ്യം ക്ലബ്ബിന് അറിയേണ്ടത് മെസ്സിയുടെ ഭാവിയാണ്. മെസ്സി തുടരുകയാണെങ്കിൽ ഗ്രീസ്മാന്റെ ആവശ്യം പാരീസിനില്ല. മെസ്സിയുടെ സ്ഥാനത്തേക്ക് ഗ്രീസ്മാനെ എത്തിച്ചു കഴിഞ്ഞാലും അതൊന്നും ഒന്നുമാവില്ല എന്ന അഭിപ്രായക്കാരും സജീവമാണ്.

Rate this post
Lionel MessiPsg