ഫ്രഞ്ച് ലീഗ് 1 കിരീടം സ്വന്തമാക്കി പിഎസ്ജി . പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മൊണോക്കോ ലിയോണിനോട് തോല്‍വി വഴങ്ങിയതോടെയാണ് ലീഗില്‍ മൂന്ന് മത്സരം ശേഷിക്കെ പിഎസ്ജി കിരീടം ഉറപ്പിച്ചത്. ലീഗ് 1 ചരിത്രത്തില്‍ പിഎസ്ജിയുടെ 12-ാമത്തെയും കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള പത്താമത്തെയും കിരീട നേട്ടമാണിത്. ക്ലബ്ബിലെ തന്റെ അവസാന സീസണിലും കൈലിയൻ എംബാപ്പെക്ക് പാരീസ് സെൻ്റ് ജെർമെയ്ന് ലീഗ് കിരീടം നേടിക്കൊടുക്കാൻ സാധിച്ചു.
മൂന്ന് മത്സരങ്ങൾ ശേഷിക്കുന്ന രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയെക്കാൾ 12 പോയിൻ്റ് ലീഡാണ് പിഎസ്ജിക്ക്.ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെയും മെയ് 25 ന് ഫ്രഞ്ച് കപ്പ് ഫൈനലിൽ ലിയോണിനെ നേരിടുകയും ചെയ്യുന്നതിനാൽ പിഎസ്ജി ചരിത്രപരമായ ട്രിബിളിൻ്റെ പാതയിലാണ്.
PSG have now won 🔟 of the last 12 French titles 🤯 pic.twitter.com/Q1gCovlPZu
— LiveScore (@livescore) April 28, 2024
ക്ലബിലെ പരിശീലകൻ ലൂയിസ് എൻറിക്വെയുടെ ആദ്യ സീസണിൽ തന്നെ കിരീടം നേടാൻ സാധിച്ചു.ഇതുവരെ 31 മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയോടെ 70 പോയിന്റുകൾ നേടിയാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. പിഎസ്ജിക്ക് ഒരു ദിവസം മുമ്പ് കിരീടം ഉറപ്പിക്കാമായിരുന്നെങ്കിലും ശനിയാഴ്ച ലെ ഹാവ്രെ 3-3ന് അവരെ സമനിലയിൽ തളച്ചു.ഇതോടെയാണ് ഫ്രഞ്ച് വമ്പന്മാര്ക്ക് കിരീടത്തിനായി കാത്തിരിക്കേണ്ടി വന്നത്.
PSG have won eight of the last 10 Ligue 1 titles 😮💨🏆 pic.twitter.com/BMMOqJqVsE
— OneFootball (@OneFootball) April 28, 2024
പിഎസ്ജിയുടെ ഭാവി നിര്‍ണയിച്ച മത്സരത്തില്‍ ലിയോണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മൊണോക്കോയെ തകര്‍ത്തത്.മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ വിസം ബെൻ യാദെറിന്റെ ഗോളിൽ മൊണോക്കോ മുന്നിലെത്തി.മത്സരത്തിന്റെ 22, 26 മിനിറ്റുകളില്‍ അലെക്സാന്‍ഡ്രേ ലകാസെറ്റ്, സെയ്ദ് ബെൻറെഹ്മ എന്നിവര്‍ നേടിയ ഗോളുകളിലൂടെ ലിയോണ്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 60-ാം മിനിറ്റില്‍ വിസം ബെൻ വീണ്ടും മൊണോക്കോയ്ക്കായി ഗോള്‍ നേടി. 84-ാം മിനിറ്റില്‍ യുവതാരം മാലിക്ക് ഫൊഫാനയാണ് ലിയോണിന്റെ വിജയഗോള്‍ നേടിയത്.