മാർക്കോ വാൻ ബാസ്റ്റൻ :പാതി വഴിയിൽ കൊഴിഞ്ഞു പോയ ഡച്ച് മാസ്റ്റർ|Marco van Basten |Qatar 2022

യൂറോപ്യൻ ഫുട്ബോളിൽ അസാമാന്യ പ്രതിഭകളെ ജന്മം കൊടുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന രാജയമാണ് നെതർലൻഡ്‌സ്‌ .യോഹാൻ ക്രൈഫ് മുതൽ മെംഫിസ് ഡിപ്പായ് വരെ നീളുന്ന ആ നിരയിൽ നിരവധി താരങ്ങളാണ് ലോക ഫുട്ബോൾ അടക്കി ഭരിച്ചിരുന്നത്.ഈ നിരയിൽ കുറഞ്ഞ കാലയളവ് കൊണ്ട് ഡച്ച് ഫുട്ബോളിന്റെ മഹിമ ലോക ഫുട്ബോളിൽ എത്തിച്ച പ്രതിഭ സമ്പന്നനായ താരമായിരുന്നു മാർക്കോ വാൻ ബാസ്റ്റൻ.

പരിക്ക് മൂലം ആ കരിയർ അവസാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷെ, മാർക്കോ വാൻ ബാസ്റ്റൻ ഇനിയും എത്രത്തോളം മഹത്തരമാകുമായിരുന്നു.വെറും 280 ക്ലബ്ബ് ഗെയിമുകളിൽ നിന്ന് 218 ഗോളുകളുടെ റെക്കോർഡുമായി അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളെന്ന നിലയിൽ അയാൾ പ്രതിഫലിപ്പിക്കുന്നു.തന്റെ രാജ്യമായ ഹോളണ്ടിന് വേണ്ടി 58-മത്സരങ്ങളിൽ നിന്നായി 24- ഗോളുകളും നേടി .

തന്റെ ചുരുങ്ങിയ സമയത്തിനുള്ളിൽ, മൂന്ന് ബാലൺ ഡി ഓർസ്, ഒരു ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ, യൂറോപ്യൻ ഗോൾഡൻ ബൂട്ട്, വേൾഡ് ഗോൾഡൻ ബൂട്ട് എന്നിങ്ങനെയും. അയാക്സിനൊപ്പം തുടർച്ചയായ നാല് സീസനുകളിലും, മിലാനൊപ്പം രണ്ട് സീസനുകളിലുമായി സീരി എയിലും എറെഡിവിസിയിലും നിരവധി തവണ ടോപ്പ് സ്കോററുമായി. രണ്ട് ചാമ്പ്യൻസ് ലീഗുകൾ, ഒരു സൂപ്പർ കപ്പ്, മൂന്ന് ലീഗ് കിരീടങ്ങൾ മറ്റ് അന്തർ ദേശീയ കിരീടങ്ങൾ തുടങ്ങി ആറ് സീസണുകളിലെ നിർണായ പങ്കിലൂടെ എസി മിലാൻ ഹാൾ ഓഫ് ഫെയിമിലും ഉൾപ്പെട്ടു. ഹോളണ്ടിൽ അയാക്സിനൊപ്പമുള്ള ആറ് സീസണുകളിലൂടെ 3 ലീഗ് കിരീടങ്ങൾ, ഒരു യൂറോപ്യൻ കപ്പ് വിന്നേഴ്‌സ് കപ്പ് എന്നിവ നേടി .

മറ്റ്‌ അന്തർദേശീയ കിരീടങ്ങൾ എന്നിവയിലൂടെയും തന്റെ മുഖ്യമായ സ്വാധീനം ചൊലുത്തി.മാത്രവുമല്ല, തന്റെ രാജ്യത്തിന്റെ കുപ്പായമണിഞ്ഞപ്പോൾ.. ആ രാജ്യത്തിന്റെ പ്രധാന ടൂർണമെന്റ് വിജയമായ യൂറോ 88ലൂടെ, ടൂർണമെന്റ് ടോപ്പ് സ്കോറിങ്ങിമായി കിരീട വിജയത്തിൽ അതി നിർണ്ണായക സ്വാധീനവും ചൊലുത്തി.28-ാം വയസ്സിൽ വിരമിക്കാൻ പ്രേരിപ്പിച്ച തുടർച്ചയായ പരിക്കുകൾ ഇല്ലായിരുന്നുവെങ്കിൽ, ഒരു പക്ഷെ റെക്കോർഡ് പുസ്തകത്തിലെ മറ്റനേകം കണക്കുകളും അദ്ദേഹത്തിന്റെ പേരിൽ കുറിക്കപ്പെടുമായിരുന്നു.

വോളി ഷോട്ടിന്റെ ആശാൻ ടണ്‍ കണക്കിന് ഭാരമുള്ള ഷോട്ടുകൾ അരയന്നത്തെ പോലെ മൈതാനത്ത് നീന്തി നടന്നു ഈ എക്കാലത്തെയും മികച്ച ഈ ഡച്ച് മുന്നെറ്റക്കാരൻ.മാരകമായ പരിക്കേറ്റു 93 ഇൽ കളിജീവിതം അവസാനിപ്പിയ്ക്കുമ്പോൾ 277 ഗോളുകൾ നേടിയിരുന്നു മഹാനായ ഈ കളിക്കാരാൻ .മൂന്ന് തവണ യുറോപ്യൻ ഫുട്ബോളർ അവാർഡ്‌ നേടിയ ബാസ്റെൻ റഷ്യക്കെതിരെ നേടിയ ഒരു വോളി ഷോട്ട് ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായ് ഫുട്ബാൾ ലോകം ഓർത്തു വെയ്ക്കും .

യൊഹാൻ ക്രൈഫ് എന്നും ടോട്ടൽ ഫുട്ബാൾ എന്നുമൊക്കെയുള്ള അപദാനങ്ങളുടെ ആലവട്ടങ്ങളുടെയും വെഞ്ചാമരങ്ങളുടെയും പശ്ചാത്തലത്തിലാണ് തൊണ്ണൂറുകളിൽ ഹോളണ്ടിന്റെ ഓറഞ്ചു പടയെ കാണുന്നത്. മാർക്കോ വാൻ ബാസ്റ്റനും റുഡ് ഗളളിറ്റും അണിനിരക്കുന്ന ഡച്ചു ടീം കപ്പോളമെത്തുന്ന പ്രതീക്ഷകൾ വിതറിയാണ് 90 ലോകകപ്പിനെത്തുന്നത്. അത്രയ്ക്ക് പ്രതിഭാശാലികളായിരുന്നു ഇരുവരും. ഗളളിറ്റ് മിഡ്ഫീൽഡിൽ നിന്ന് കളി നിയന്ത്രിക്കുകയും വാൻ ബാസ്റ്റൻ പോസ്റ്റിലേക്ക് തീയുണ്ടകൾ പായിക്കുകയും ചെയ്യുമ്പോൾ അതൊക്കെ പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ ഒന്നും സംഭവിച്ചില്ല . എങ്കിലും ഈ പ്രതിഭാശാലികളായ കളിക്കാർ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. ജയിച്ച് ഗപ്പെടുത്തവരുടെ മാത്രമല്ല പരാജയപ്പെട്ടവരുടെയും വീരകഥകൾ കായിക പ്രേമികൾ നെഞ്ചേറ്റും. അതാണ് കായിക സ്പിരിട്ട്.

കടപ്പാട്

Rate this post