പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കാരണം യൂറോപ്പിലുടനീളമുള്ള മിക്ക ക്ലബ്ബുകൾക്കും 2020/21 സീസൺ ഒരു പ്രയാസകരമായ വർഷമായിരുന്നു. മിക്ക ക്ലബ്ബുകളും കൂടുതൽ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി സ്ക്വാഡ് കുറക്കാനുള്ള ശ്രമത്തിലാണ്. സൂപ്പർ താരങ്ങളുടെ വേതനം കുറക്കാനും സൗജന്യ ട്രാൻസ്ഫറിൽ താരങ്ങളെ ടീമിലെത്തിക്കാനുമാണ് ക്ലബ്ബുകൾ ഊന്നൽ കൊടുക്കുന്നത്.കളിക്കാരും അവരുടെ നിലവിലെ കരാറിന്റെ അവസാനത്തോടടുക്കുമ്പോൾ കരാർ വിപുലീകരണത്തിനായി വലിയ വില പേശൽ തന്നെ നടക്കാറുണ്ട്. കരാർ തുകയിലും വേതനത്തിലും കുറവ് വരുത്തിക്കൊണ്ട് മാത്രമേ പല ക്ലബ്ബുകളും കരാർ പുതുക്കാൻ തയ്യാറാവുന്നുള്ളു.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഫ്രാൻസ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ ഭാവി സംബന്ധിച്ച് വലിയൊരു അനിശ്ചിതത്വത്തിലാണ്.കാരണം പുതിയ കരാറിനെക്കുറിച്ച് കളിക്കാരനും ക്ലബും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ഓൾഡ് ട്രാഫോർഡിലെ ഇടപാടിൽ പോഗ്ബയ്ക്ക് വെറും 12 മാസം മാത്രം ശേഷിക്കുന്നുള്ളൂ വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ മന്ദഗതിയിലാണ്. 2016 ൽ 105 മില്യൺ ഡോളറിന്റെ ക്ലബ് റെക്കോർഡ് ട്രാൻസ്ഫറിലാണ് പോഗ്ബ യൂണൈറ്റഡിലെത്തുന്നത്.ഈ സീസണിൽ ഒലെ ഗുന്നാർ സോൾസ്ജെയറിനു കീഴിൽ സ്ഥിരമായി കളിക്കുന്നുണ്ടെങ്കിലും പോഗ്ബ യുണൈറ്റഡിൽ തുടരാൻ സാധ്യത കാണുന്നില്ല. യൂണൈറ്റഡുമായി കരാർ പുതുക്കിയില്ലെങ്കിലും അടുത്ത സീസണിൽ പോഗ്ബക്ക് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാം.അത് യുണൈറ്റഡിന് കനത്ത പ്രഹരമായിരിക്കും.
Paul Pogba may be replaced by Leon Goretzka if he leaves Man Utd for PSG; know why https://t.co/7HhaXv0NwA
— Republic (@republic) July 22, 2021
ഫ്രഞ്ച് ക്ലബ് പിഎസ്ജി യാണ് പോഗ്ബയെ സ്വന്തമാക്കാൻ മുൻ നിരയിലുള്ളത്.പാരീസിലെ സെന്റ് ജെർമെയ്ൻ യുണൈറ്റഡിലെ പോഗ്ബയുടെ അവസ്ഥയെക്കുറിച്ച് വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ്. പോഗ്ബ ഫ്രഞ്ച് തലസ്ഥാനത്തേക്ക് പോകാൻ തീരുമാനിക്കുകയാണെങ്കിൽ ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർ ലിയോൺ ഗൊറെറ്റ്സ്കയെ യുണൈറ്റഡ് ടീമിലെത്തിക്കും. പോഗ്ബയുടെ അതെ അവശതയിൽ തന്നയാണ് ജർമൻ താരവും. ബയേണിൽ ഒരു വര്ഷം കൂടിയാണ് താരത്തിന് കരാറുള്ളത്.പുതിയ കരാർ ഒപ്പിടാൻ പ്രതിവർഷം 20 മില്യൺ ഡോളർ താരം ആവശ്യപെടുന്നത്.
എന്നാൽ ജർമ്മൻ ചാമ്പ്യൻമാർ 10-12 മില്യൺ ഡോളർ മാത്രമേ കൊടുക്കാൻ തയ്യാറാവുന്നുള്ളു. സാമ്പത്തിക പ്രതിസന്ധി മൂലം എല്ലാ താരങ്ങളുടെയും വാർഷിക വേതനവും സീസണിൽ 20 മില്യൺ ഡോളറിൽ താഴെയായി നിലനിരത്താനാണ് ബയേൺ ശ്രമം. യുണൈറ്റഡ് മിഡ്ഫീൽഡറിനുള്ള നീക്കത്തിന് പിഎസ്ജി എത്രത്തോളം മുന്നോട്ട് പോകുമെന്നത് കണ്ടറിയണം. പോബ്ഗെ ക്ലബ് വിടുകയാണെങ്കിൽ ഗൊറെറ്റ്സ്കയെ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. പോഗ്ബക്ക് പകരം വെക്കാവുന്ന് താരം തന്നെയാണ് ജർമൻ.