ലോകകപ്പ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഫ്രാൻസിന് കനത്ത തിരിച്ചടി , സൂപ്പർ മിഡ്ഫീൽഡർ ഖത്തറിലേക്കില്ല |Qatar 2022 |France
ഖത്തർ വേൾഡ് കപ്പ് തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പരിക്കുകൾ ഓരോ ടീമുകൾക്കും പരിശീലകർക്കും വലിയ തലവേദനയാണ് സൃഷിടിക്കുന്നത്. ലോകകപ്പിനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.കാൽമുട്ടിന് ശസ്ത്രക്രിയയിൽ നിന്ന് കരകയറാൻ പരാജയപ്പെട്ട ഫ്രാൻസ് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് 2022 ഫിഫ ലോകകപ്പ് നഷ്ടമാകും.
2018 ൽ ഫ്രാൻസ് വേൾഡ് കപ്പ് നേടുമ്പോൾ നിർണായക പ്രകടനം കാഴ്ചവെച്ച താരമായിരുന്നു യുവന്ററസ് മിഡ്ഫീൽഡർ.സെപ്റ്റംബറിൽ പോഗ്ബ ഒരു ഓപ്പറേഷന് വിധേയനായിരുന്നു.മിഡ്ഫീൽഡർ യുവന്റസ് ടീമിലേക്ക് മടങ്ങിവരില്ലെന്നും നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന മെഗാ ഇവന്റിനായി ഫ്രാൻസിനൊപ്പം ചേരില്ലെന്നും അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു.”ടൊറിനോയിലെയും പിറ്റ്സ്ബർഗിലെയും മെഡിക്കൽ അവലോകനത്തെത്തുടർന്ന്, പോഗ്ബയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടെടുക്കൽ സമയം ആവശ്യമാണെന്ന് അറിയിക്കുന്നത് വളരെ വേദനാജനകമാണ്,” അദ്ദേഹത്തിന്റെ ഏജന്റ് റാഫേല പിമെന്റ പറഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഇതിനോടകം തന്നെ മിഡ്ഫീൽഡർ എൻഗോലോ കാന്റെയെ നഷ്ടമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റാഫേൽ വരാനെക്കും പരിക്കേറ്റത് ഫ്രാൻസിന് തിരിച്ചടിയാണ്.2018 ലോകകപ്പ് വിജയത്തിൽ ഫ്രാൻസിന്റെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിൽ ഒരാളായിരുന്നു പോഗ്ബ ക്രൊയേഷ്യയ്‌ക്കെതിരായ ഫൈനലിൽ പോഗ്ബ ഗോൾ നേടുകയും ചെയ്തു.നവംബർ 22 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ മത്സരത്തിന് അനുയോജ്യരായ കളിക്കാരെ മാത്രമേ വിളിക്കൂ എന്ന് ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സ് സൂചിപ്പിച്ചു.
Paul Pogba will miss the World Cup through injury, per multiple sources 💔 pic.twitter.com/nbiroyc6mp
— B/R Football (@brfootball) October 31, 2022
ലോകകപ്പിനുള്ള ഫ്രാൻസ് ടീമിനെ നവംബർ 9ന് പ്രഖ്യാപിക്കും.2022 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ലെസ് ബ്ലൂസ് നേരിടുന്ന പരുക്ക് പ്രതിസന്ധിയെക്കുറിച്ച് ദെഷാംപ്‌സ് അടുത്തിടെ ചർച്ച ചെയ്തു, ടൂർണമെന്റ് ആരംഭിക്കുമ്പോഴേക്കും മാച്ച് ഫിറ്റായ കളിക്കാരെ മാത്രമേ താൻ തിരഞ്ഞെടുക്കൂ എന്നും പറഞ്ഞു.