പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു പോയ ആവേശകരമായ യൂറോപ്പ ലീഗ് ഫൈനലിൽ റോമയെ കീഴടക്കി സ്പാനിഷ് ക്ലബ് സെവിയ്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ഏഴാം തവണയാണ് സെവിയ്യ യൂറോപ്പ് ലീഗ് സ്വന്തമാക്കുന്നത്.ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് റോമ മത്സരത്തിൽ പരാജയപെട്ടത്.മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡിബാല റോമയെ മുന്നിലെത്തിച്ചു.
ഈ ഗോൾ അദ്ദേഹത്തെ അപൂർവ നേട്ടത്തിൽ എത്തിച്ചിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്നിന്റെ ലയണൽ മെസ്സിക്ക് ശേഷം യൂറോപ്യൻ ഫൈനലിൽ ഗോൾ നേടുന്ന ആദ്യത്തെ അർജന്റീനിയൻ കളിക്കാരനായി ഫോർവേഡ് മാറി.2011ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മെസ്സി സ്കോർ ചെയ്തപ്പോൾ ബാഴ്സലോണയ്ക്കൊപ്പം പെഡ്രോ, മെസ്സി, ഡേവിഡ് വില്ല എന്നിവരുടെ ഗോളുകൾക്ക് സ്പാനിഷ് ക്ലബ്ബ് വിജയിക്കുകയും നാലാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തു.
എന്നാൽ ദിബാല ഗോൾ നേടിയിട്ടും സെവിയ്യക്ക് കിരീടം നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ജീസസ് നവാസിന്റെ ക്രോസ് ജിയാൻലൂക്ക മാൻസിനിയുടെ ദേഹത്തു തട്ടി വലക്കകത്തേക്ക് കയറിയതോടെയാണ് സെവിയ്യ മത്സരത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് വിജയഗോളിനായി രണ്ടു ടീമുകളും ശ്രമം നടത്തിയെങ്കിലും മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ മാൻസിനിയും ബ്രസീലിയൻ താരമായ റോജർ ഇബാനസും പെനാൽറ്റി കിക്കുകൾ തുലച്ചു കളഞ്ഞതോടെ റോമ തോൽവി വഴങ്ങുകയായിരുന്നു.
Paulo Dybala is the first Argentinian player to score in a European final since Lionel Messi scored against Manchester United in 2011 🏆🇦🇷 pic.twitter.com/9fGpbVpEWA
— ESPN FC (@ESPNFC) May 31, 2023
കണങ്കാലിനേറ്റ പരിക്ക് കാരണം ഡിബാല 20-30 മിനിറ്റ് മാത്രമേ കളിക്കൂവെന്ന് റോമ ബോസ് ജോസ് മൗറീഞ്ഞോ മത്സരത്തിന് മുന്നേ പറഞ്ഞിരുന്നു. എന്നാൽ അർജന്റീനൻ അത്ഭുതകരമായി ഗെയിം ആരംഭിക്കുകയും റോമയെ മുന്നിലെത്തിക്കുകയും ചെയ്തു.