ചെൽസി അവരുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം സീസണുകളിലൊന്നിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഗ്രഹാം പോട്ടറും ഫ്രാങ്ക് ലാംപാർഡും ലോകോത്തര കളിക്കാർ നിറഞ്ഞ ഈ സ്ക്വാഡിനെ ഒന്നിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
മൗറിസിയോ പോച്ചെറ്റിനോയുടെ ആസന്നമായ നിയമനം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന് തോന്നുമെങ്കിലും, തന്റെ വരവിനു മുമ്പ് വാങ്ങിയ എല്ലാ കളിക്കാരെയും ഉപയോഗിക്കാൻ അർജന്റീന ആഗ്രഹിക്കുന്നില്ല. തനറെ ഇഷ്ട താരങ്ങളെ ടീമിലെത്തിക്കാനും മുൻ ടോട്ടൻഹാം ഹോട്സ്പർ മാനേജർ ശ്രമിക്കും എന്നുറപ്പാണ്.പണ്ട് ഡെലെ അല്ലി സ്പർസിൽ ചെയ്തതുപോലെ മിഡ്ഫീൽഡിൽ നിന്ന് മുന്നേറ്റത്തിന് കുതിപ്പ് നൽകുന്ന പ്രതീക്ഷയിൽ റോമയിൽ നിന്നും പൗലോ ഡിബാലയെ ടീമിലെത്തിക്കാൻ പരിശീലാകൻ ആഗ്രഹിക്കുന്നുണ്ട്.
അര്ജന്റീന താരം തന്റെ ശ്രദ്ധേയമായ കരിയറിൽ ഉടനീളം മികച്ച ഗോൾ സ്കോറിംഗ് വൈദഗ്ദ്ധ്യം നിലനിർത്തിയിട്ടുണ്ട്, അത് തീർച്ചയായും ചെൽസിക്കും ഗുണം ചെയ്യും.യുവന്റസ് ജേഴ്സിയിൽ 115 തവണ സ്കോർ ചെയ്യുകയും 48 അസിസ്റ്റുകൾ നൽകുകയും ചെയ്ത 29-കാരൻ പലേർമോയിൽ നിന്ന് മാറിയതിനുശേഷം സീരി എയിലെ മികച്ച പ്രകടനക്കാരിൽ ഒരാളായി സ്വയം സ്ഥാപിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം കാരണം “മാന്ത്രികൻ” എന്ന വിശേഷണം വന്നു ചേർന്നു.
എഎസ് റോമയിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ആശ്ചര്യകരമായ ഒന്നാണെങ്കിലും അവിടെയും തന്റെ പ്രകടനം തുടർന്നു.ലീഗിൽ 11 ഗോളുകളും ഏഴ് അസിസ്റ്റുകളും പോസ്റ്റുചെയ്തു, കൂടാതെ അവരുടെ യൂറോപ്പ ലീഗ് ഫൈനൽ വരെയുള്ള പോരാട്ടത്തിൽ 4 ഗോളുകളും നേടി.ഡിബാല ഒരു പുതിയ പരിതസ്ഥിതിയിൽ തന്റെ കഴിവ് ഒരിക്കൽ കൂടി തെളിയിച്ചതായി തോന്നുന്നു.റോമ വിടുക എന്നത് ഡിബാലയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമാണ്.
Chelsea are interested in bringing in Paulo Dybala from Roma. The Argentinian has a release clause of just €12m which the Blues could use to their advantage. #Dybala #Chelsea #Roma #EPL #SerieA #365Scores pic.twitter.com/Qs0t6pAa6u
— 365Scores (@365Scores) May 19, 2023
കാരണം താരത്തിന്റെ റിലീസ് ക്ലോസ് ആയി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത് കേവലം 12 മില്യൻ യൂറോയാണ്. അതായത് ഡിബാല ഏതെങ്കിലും ക്ലബ്ബിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ക്ലബ്ബിന് 12 മില്യൺ യൂറോ നൽകിക്കൊണ്ട് ദിബാലയെ സ്വന്തമാക്കാൻ സാധിക്കും.നിലവിൽ £24 മില്യൺ മൂല്യമുള്ള ഡൈബാലയുടെ മൂല്യം.