അർജന്റീന ദേശീയ ടീമിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് പൗലോ ഡിബാല.പക്ഷേ അദ്ദേഹത്തിന് പലപ്പോഴും അവസരങ്ങൾ കുറവാണ്. കിട്ടുന്ന അവസരങ്ങളിൽ എല്ലാം മികവ് പുലർത്താൻ ഡിബാല പരമാവധി ശ്രമിക്കാറുണ്ട്.പക്ഷേ ക്ലബ്ബ് തലത്തിൽ ഡിബാല മാസ്മരിക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം യുവന്റസ് വിട്ടുകൊണ്ട് മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ റോമയിലേക്ക് ചേക്കേറിയിരുന്നു.പരിക്ക് മൂലം ഇടക്കാലത്ത് ഫോമിൽ ചില വ്യത്യാസങ്ങൾ വന്നെങ്കിലും റോമയിൽ എത്തിയതോടുകൂടി അദ്ദേഹം തന്റെ മികവ് വീണ്ടെടുക്കുകയായിരുന്നു.ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.9 ഗോളുകളും ആറ് അസിസ്റ്റുകളും ഇത്തവണത്തെ ഇറ്റാലിയൻ സിരി എയിൽ അദ്ദേഹം നേടിയിട്ടുണ്ട്.
പൗലോ ഡിബാലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഇറ്റാലിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതായത് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡിബാല ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. റോമയിൽ നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല.പക്ഷേ കൂടുതൽ മികച്ച ക്ലബ്ബിലേക്ക് പോവാൻ ഡിബാല ആഗ്രഹിക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
മാത്രമല്ല ഈ അർജന്റീന താരത്തിന്റെ റിലീസ് ക്ലോസ് എന്നുള്ളത് കേവലം 12 മില്യൺ യൂറോ മാത്രമാണ്.അതായത് ഈ തുക ക്ലബ്ബിന് നൽകുകയും ഡിബാല ക്ലബ്ബ് വിടാൻ സമ്മതിക്കുകയും ചെയ്താൽ റോമക്ക് അദ്ദേഹത്തെ കൈവിടേണ്ടിവരും. ഈയൊരു സാഹചര്യം ഇപ്പോൾ ഏറ്റവും കൂടുതൽ പ്രലോഭിപ്പിക്കുന്നത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെയാണ്.അവരിപ്പോൾ അർജന്റീനയിലെ ഈ വജ്രക്കണ്ണുള്ള രാജകുമാരനെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
‼️ The €12M release clause of Paulo Dybala tempts Real Madrid. The Spanish club are following him. @don_Diario @forzaroma ⚪️🇦🇷 pic.twitter.com/OledYSmQZc
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 31, 2023
12 മില്യൺ യൂറോ നൽകിയാൽ ഡിബാലയെ ലഭിക്കുക എന്നുള്ളത് ഏതൊരു അർത്ഥത്തിലും ലാഭകരമായ കാര്യമാണ്.അതുകൊണ്ടുതന്നെ പൗലോ ഡിബാലയെ കൺവിൻസ് ചെയ്യിക്കാൻ സാധിച്ചാൽ തീർച്ചയായും നമുക്ക് റയൽ മാഡ്രിഡ് ജഴ്സിയിൽ ഈ അർജന്റീന സൂപ്പർതാരത്തെ കാണാൻ സാധിച്ചേക്കും.കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ദീർഘകാലമായി ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നവരാണ്. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പൗലോ ഡിബാല റോമ വിടുമോ ഇല്ലയോ എന്നുള്ളതാണ്.