മൗറീഞ്ഞോക്ക് കീഴിൽ തകർത്താടുന്ന പൗലോ ഡിബാല, താരം നേടിയ മിന്നും ഗോൾ കാണാം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു യുവന്റസ് താരമായിരുന്ന പൗളോ ഡിബാലയെ ഫ്രീ ട്രാൻസ്ഫറിൽ എതിരാളികൾ സ്വന്തമാക്കിയത്.റോമയിൽ വന്ന ശേഷം 16 മത്സരങ്ങളിൽ പത്തു ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് ഡിബാല.

രണ്ടു ദിവസങ്ങൾക്കു മുൻപ് കോപ്പ ഇറ്റാലിയയിൽ പകരക്കാരനായി ഇറങ്ങി ഡിബാല ഗോൾ നേടി റോമയെ അടുത്ത റൗണ്ടിൽ എത്തിച്ചിരുന്നു, അതിനുശേഷം സിരി എയിൽ ഇന്നലെ ഫിയോറെന്റീനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്തു റോമ വീണ്ടും വിജയം സ്വന്തമാക്കിയിരുന്നു, ഈ മത്സരത്തിലെ രണ്ട് ഗോളുകളും പൗളോ ഡിബാല നേടി ടീമിന്റെ രക്ഷകനായി മാറി.

രണ്ടു ഗോളുകൾക്കും അവസരം ഒരുക്കി ടാമി എബ്രഹാമും മിന്നും പ്രകടനമാണ് റോമക്ക് വേണ്ടി കാഴ്ചവച്ചത്. യുവന്റസിൽ ഡിബാലയുടെ ട്രാൻസ്ഫർ പുതുക്കാൻ വിസമ്മതിച്ച് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടുകയായിരുന്നു, എന്നാൽ അത് മുതലെടുത്തത് മൗറിഞ്ഞോയാണ്, താരവുമായി സൂപ്പർ പരിശീലകൻ മൗറിഞ്ഞോ നേരിട്ട് സംസാരിക്കുകയും ക്ലബ്ബിന്റെ ഭാവിയിൽ ഡിബാലക്ക് നിർണായക റോൾ നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തതിനെത്തുടർന്നാണ് അർജന്റീന താരം റോമയുമായി കരാറിൽ എത്തിയത്.

എന്നാൽ ആ കരാർ ശരിയായിരുന്നു എന്ന് താരം സ്വയം തെളിയിച്ചിരിക്കുകയാണ് ഈയടുത്ത മത്സരങ്ങളിൽ. ഖത്തർ ലോകകപ്പിൽ അർജന്റീന ടീം ചാമ്പ്യൻനായപ്പോൾ അംഗമായിരുന്ന പൗളോ ഡിബാല ഇതുവരെ റോമക്ക് വേണ്ടി 12 ലീഗ് മത്സരങ്ങളിൽ ഏഴ് വട്ടമാണ് എതിർവല ചലിപ്പിച്ചത്. പല മത്സരങ്ങളിലും റോമയെ താരത്തിന് ഒറ്റക്ക് വിജയിപ്പിക്കാനും കഴിഞ്ഞു, നിലവിൽ ഇറ്റാലിയൻ ലീഗിൽ 18 മത്സരങ്ങളിൽ 34 പോയിന്റ്കളുയി ഏഴാം സ്ഥാനത്താണ് റോമ.അത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 34 പോയിന്റുകൾ മാത്രമുള്ള അഞ്ചും ആറും സ്ഥാനത്തുള്ള ലാസിയോ, അറ്റലാന്റ എന്നിവരെ എപ്പോൾ വേണമെങ്കിലും മറികടന്ന് ആദ്യ അഞ്ചിലെത്താനും റോമക്ക് അവസരമുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ഫിയോറന്റിനോ കളിയുടെ ഭൂരിഭാഗം സമയവും 10 പേരുമായാണ് കളിച്ചത്, 24-മത്തെ മിനിറ്റിൽ ഡോഡോ നേടിയ രണ്ടാമത്തെ മഞ്ഞക്കാർഡിൽ ആതിഥേയരുടെ അംഗസംഖ്യ പത്തായി കുറഞ്ഞു, ഇതു മുതലെടുത്ത് കളിയുടെ നാല്പതാം മിനിറ്റിൽ ടാമി എബ്രഹാം ചെസ്റ്റിൽ ഇറക്കി നൽകിയ പാസിൽ തകർപ്പൻ വോളിയിലൂടെ ഡിബാല ആദ്യ ഗോൾ നേടി, പിന്നീട് കളിയുടെ 82 ആമത്തെ മിനിറ്റിൽ ഡിബാല തന്റെ ഈ മത്സരത്തിലെ രണ്ടാമത്തെ ഗോളും നേടി പട്ടിക പൂർത്തിയാക്കി, പൗലോ ഡിബാല തന്നെയാണ് കളിയിലെ കേമനും.

Rate this post
Paulo Dybala