ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് സാങ്കേതിക വിദഗ്ധരിൽ സംഭാവന ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ആൻഡ്രസ് ഇനിയേസ്റ്റ, സാവി , സാബി അലോൺസോ, സെസ്ക് ഫാബ്രിഗാസ് തുടങ്ങി നിരവധി താരങ്ങളാണ് സ്പെയിനിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. അവരുടെ ഇടയിലേക്ക് കഴിഞ്ഞ യൂറോ കപ്പോടെ ഉയർന്നു വന്ന കൗമാര താരമാണ് 19 കാരനായ പെഡ്രി.
പെഡ്രിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം ഒരിക്കലും ഗോൾ സ്കോർ ചെയ്യുന്നതോ ഗോളവസരം ഒരുക്കുകയോ ചെയ്യുന്ന തരത്തിലുള്ള മിഡ്ഫീൽഡറല്ല . എന്നിരുന്നാലും ടീമിനുള്ളിലെ അദ്ദേഹത്തിന്റെ പ്രാധാന്യം ഒരിക്കലും ചോദ്യം ചെയ്യാനാവില്ല.വളരെ സമർഥനായ ബാഴ്സ താരം എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് വിങ്ങുകളിലേക്കും മുന്നേറ്റ നിരക്കും കാര്യക്ഷമമായി വിതരണം ചെയ്യുന്ന പെഡ്രി ഈ സീസണിൽ ബാഴ്സയുടെ അവിഭാജ്യ ഘടകമായി മാറി.
XAVINETA IN FULL FORCE!
— ESPN FC (@ESPNFC) April 3, 2022
WHAT A GOAL PEDRI! pic.twitter.com/c1EfKJL7nb
ലാ ലീഗയിൽ ഇന്നലെ സെവിയ്യക്കെതിരെ നേടിയ മനോഹരമായ ഗോളോടെ ബാഴ്സലോണയെ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് പെഡ്രി.ഗോളി അടക്കം 7 താരങ്ങളെ കബളിപ്പിച്ചുകൊണ്ട് ബോക്സിന് പുറത്തുനിന്നും പെഡ്രി നേടിയ ഗോൾ വിവരിക്കാവുന്നതിൽ അപ്പുറം മനോഹരമായിരുന്നു.മത്സരത്തിന്റെ 71 ആം മിനുട്ടിലാണ് പെഡ്രിയുടെ മാന്ത്രികഗോൾ വരുന്നത്. വിങ്ങിൽ നിന്നും ഡെംബലെ നൽകിയ പന്ത് ബോക്സിന്റെ വെളിയിൽ നിന്നും സ്വീകരിച്ച താരം അതിനു ശേഷം രണ്ടു സെവിയ്യ താരങ്ങളെ വെട്ടിച്ചു വീഴ്ത്തിയുണ്ടാക്കിയ വിടവിലൂടെയാണ് ഗോൾ വലയിലേക്ക് പായിച്ചത്.
Splendid goal 👏 👌 pic.twitter.com/NZbyRxTsbF
— IamRick®️♻️ (@fredriqperez222) April 3, 2022
റയൽ മാഡ്രിഡ് 30 മത്സരങ്ങളിൽ നിന്നും 69 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ളപ്പോൾ 29 കളിയിൽ നിന്നും 57 പോയിന്റ് നേടിയാണ് ബാഴ്സലോണ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന അത്ലറ്റികോക്കും നാലാം സ്ഥാനത്തു നിൽക്കുന്ന സെവിയ്യക്കും മുപ്പതു മത്സരങ്ങളിൽ നിന്നും 57 പോയിന്റാണു സ്വന്തമാക്കാൻ കഴിഞ്ഞത്.