പിഎസ്ജിയിലെ പെനാൽറ്റി ടേക്കർമാരെ തെരഞ്ഞെടുത്ത് മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ|PSG

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ പ്രധാന വാർത്തകൾ എംബപ്പേ – നെയ്മർ -മെസ്സി എന്നിവരെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഫ്രഞ്ച് ലീഗിലെ പിഎസ്ജി യുടെ രണ്ടാമത്തെ മത്സരത്തിലെ എംബപ്പേ – നെയ്മർ പെനാൽറ്റി തർക്കം വൻ വിവാദമായി മാറിയിരുന്നു. ആരാണ് ക്ലബിലെ ഒന്നാമത്തെ പെനാൽറ്റി ടേക്കർ എന്ന രീതിയിലേക്ക് ചർച്ചകൾ എത്തുകയും ചെയ്തു.

മോണ്ട്പെല്ലിയരുമായ മത്സരത്തിൽ ആദ്യ പകുതിയിൽ ലഭിച്ച പെനാൽട്ടി എംബാപ്പ നഷ്ടപെടുത്തിയിരുന്നു, എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി മാറ്റുകയും ചെയ്തു. ഇതിൽ ഫ്രഞ്ച് സൂപ്പർ താരം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ ലില്ലിക്കെതിരെ മൂന്നാം മത്സരത്തിൽ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഇറങ്ങിയപ്പോൾ തകർപ്പൻ വിജയം പിഎസ്ജി സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായത് നെയ്മർ -എംബപ്പേ കോംബോയുടെ പ്രകടനം തന്നെയായിരുന്നു.എംബാപ്പെ ഹാട്രിക് നേടി. നെയ്മർ ഒരു ഇരട്ട ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു, മെസിയും സ്‌കോർഷീറ്റിലുണ്ടായിരുന്നു.

മൂന്നാം മത്സരത്തിന് ശേഷം ടീമിലെ പെനാൽറ്റി ടേക്കർ ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ.നെയ്‌മറിനും ലയണൽ മെസിക്കും മുന്നിൽ സൂപ്പർ താരം കൈലിയൻ എംബാപ്പെ ആയിരിക്കും ക്ലബിന്റെ ആദ്യ പെനാൽറ്റി എടുക്കുകയെന്ന് ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. ” ടീമിലെ ആദ്യത്തെ പെനാൽറ്റി ടേക്കർ എംബാപ്പയാണ് , രണ്ടാമത്തേത് നെയ്മറാണ് . കഴിഞ്ഞ മത്സരത്തിലെ പോലെ സാഹചര്യങ്ങൾക്കാനിസരിച്ച് അതിൽ മാറ്റങ്ങൾ വരും. അപ്പോൾ ഏറ്റവും മിടുക്കനായ താരം പെനാൽറ്റി എടുക്കും”മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച ഗാൽറ്റിയർ പറഞ്ഞു.

“സാധ്യമായ ഏറ്റവും മികച്ച ബാലൻസ് കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ ലിയോയും കൈലിയനും നെയ്മറും ഇതുപോലെ കളിച്ചു, പക്ഷേ വ്യത്യസ്തമായ ഒരു ഫോർമേഷനിലാണ് കളിച്ചത് . മത്സരം ജയിച്ചു എന്ന് ഉറപ്പായപ്പോൾ അവർ പിന്നോട്ട് പോയി ഒരുമിച്ച് പ്രവർത്തിച്ചു. ഒരുമിച്ച് കളിക്കാനുള്ള അവരുടെ ആഗ്രഹം ഞാൻ ആസ്വദിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.ഓഗസ്റ്റ് 28 ന് മൊണാക്കോയുമായാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

Rate this post
Kylian MbappeLionel MessiNeymar jrPsg