ഖത്തർ ലോകകപ്പ് ആർക്കായിരിക്കുമെന്ന് സിറ്റി ക്യാമ്പിൽ വെളിപ്പെടുത്തി പെപ് ഗാർഡിയോള

ഖത്തർ വേൾഡ് കപ്പ് കിരീടത്തെ കുറിച്ചാണ് ഇപ്പോൾ ലോക ഫുട്ബോളിൽ എങ്ങും ചർച്ചകൾ സജീവമായി കൊണ്ടിരിക്കുന്നത്.നാലുവർഷത്തിനുശേഷം വിരുന്നെത്തുന്ന ഈ വേൾഡ് കപ്പ് കിരീടം ആരായിരിക്കും സ്വന്തമാക്കുക എന്നുള്ളതാണ് ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം.എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ഉയർത്തി കാണിച്ചു തുടങ്ങിയിട്ടുണ്ട്.

ലയണൽ മെസ്സി നായകനായ അർജന്റീനക്ക് ഇത്തവണ പലരും വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്. ഏറ്റവും പുതുതായി കൊണ്ട് സൂപ്പർ താരം സാഡിയോ മാനെയും അർജന്റീനയുടെ സാധ്യതകളെപ്പറ്റി തുറന്നു സംസാരിച്ചിരുന്നു. ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ ഫോം അർജന്റീനയുടെ സാധ്യതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇപ്പോൾ അർജന്റീനയുടെ യുവ സൂപ്പർ താരമായ ജൂലിയൻ ആൽവരസ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് അർജന്റീനയാണ് എന്നുള്ള കാര്യം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഞങ്ങളോട് പറഞ്ഞു എന്നാണ് ജൂലിയൻ ആൽവരസിന്റെ വെളിപ്പെടുത്തൽ.

‘ ഞാൻ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ആദ്യ ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചിരുന്നത്. ടീമിലെ പോർച്ചുഗീസ് താരങ്ങളും റോഡ്രിയും പെപ്പുമൊക്കെ അവിടെ ഉണ്ടായിരുന്നു.അവർ പോർച്ചുഗലിന്റെ പേര് പറഞ്ഞു.ഫ്രാൻസിന്റെ പേര് പറഞ്ഞു.പല ടീമുകളെയും പറഞ്ഞു. എന്നാൽ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല..അപ്പോൾ പെപ് ഗ്വാർഡിയോള ഞങ്ങളോട് പറഞ്ഞത്,ഇത്തവണ ഏറ്റവും കൂടുതൽ കിരീടം സാധ്യതയുള്ളത് അവന്റെ ടീമിനാണ്. എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ‘ ജൂലിയൻ ആൽവരസ് പറഞ്ഞു.

പെപ് ഗ്വാർഡിയോള വളരെയധികം ഇഷ്ടം വച്ചുപുലർത്തുന്ന താരമാണ് ലയണൽ മെസ്സി.അത് പലപ്പോഴും അദ്ദേഹം പ്രകടമാക്കാറുണ്ട്. മെസ്സി വേൾഡ് കപ്പ് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.

Rate this post