ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ 4-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥനത്തുള്ള ആഴ്സണലുമായുള്ള പോയിന്റ് വ്യത്യസം അഞ്ചാക്കി കുറച്ചിരുന്നു. ടോട്ടൻഹാമിനെതിരെ രണ്ടാം പകുതിയിൽ ആവേശകരമായ പോരാട്ടം നടത്തിയിട്ടും ഒന്നാം സ്ഥനത്തുള്ള ആഴ്സനലിനെ മറികടക്കാനുള്ള ആഗ്രഹം ഇല്ലാത്തതിനെ ഗാർഡിയോള തന്റെ കളിക്കാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
കളിക്കാർ ഉദ്ദേശശുദ്ധി കാണിച്ചില്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി വിടുമെന്നും ഗാർഡിയോള പറഞ്ഞു.കഴിഞ്ഞ അഞ്ച് സീസണുകളിൽ നാല് ലീഗ് കിരീടങ്ങൾ നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സ്പെല്ലിലൂടെയാണ് പരിശീലകൻ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഗാർഡിയോള നവംബറിൽ എത്തിഹാദിലെ തന്റെ കരാർ 2025 വരെ നീട്ടിയിരുന്നു.എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ വിജയിക്കുമ്പോൾ ഉണ്ടാകുന്ന ആലസ്യത്തെക്കുറിച്ച് തനിക്ക് വ്യക്തിപരമായ അനുഭവമുണ്ടെന്ന് സമ്മതിച്ചു.
“ഞാൻ ഒരു ഫുട്ബോൾ കളിക്കാരനായിരിക്കുമ്പോൾ തുടർച്ചയായി നാല് ലാ ലിഗകൾ നേടി, അഞ്ചാമത്തെ സീസണിൽ സമാനമായിരുന്നില്ല, ആറാമതിൽ ഞാൻ സമാനമായിരുന്നില്ല. എനിക്ക് വിജയിക്കാൻ വേണ്ടത്ര ആഗ്രഹമുണ്ടായിരുന്നില്ല. അഞ്ചാമത്തേയും ആറാമത്തെയും സീസണിൽ മാഡ്രിഡിന് മുന്നിൽ ഞങ്ങൾ കീഴടങ്ങി : ഗാർഡിയോള പറഞ്ഞു.”ഞാൻ വെല്ലുവിളി മനസ്സിലാക്കുന്നു, പക്ഷേ അത് ചെയ്യാൻ ഞാൻ ഇവിടെയുണ്ട്. അത് ചെയർമാനുമറിയാം. എനിക്ക് ഇവിടെ ഉണ്ടായിരിക്കണം, അല്ലെങ്കിൽ ഞാൻ പുതിയ കരാർ ഒപ്പിടില്ല .“എന്നാൽ എനിക്ക് ടീം നഷ്ടപ്പെടുകയോ എന്തെങ്കിലും നഷ്ടപ്പെടുകയോ ചെയ്താൽ എനിക്ക് ഇവിടെ തുടരാൻ കഴിയില്ല “പരിശീലകൻ കൂട്ടിച്ചേർത്തു.
Pep Guardiola: “I won four La Liga titles in a row as a player and after I was not starving enough. Too much caviar! Madrid beat me… I understand the #ManCity players, but I’m here to turn this around. The chairman knows. I want to be here, but if I lose the team, I can’t…”
— City Xtra (@City_Xtra) January 21, 2023
സിറ്റിയും ആഴ്സണലും ഈ സീസണിൽ ഇപ്പോഴും മൂന്ന് തവണ മുഖാമുഖം കാണേണ്ടതുണ്ട്, അതിൽ ആദ്യത്തേത് വെള്ളിയാഴ്ച നടക്കുന്ന എഫ്എ കപ്പ് നാലാം റൗണ്ടിലാണ്.“പട്ടികയിൽ ഞങ്ങൾ രണ്ടാം സ്ഥാനത്താണ്, ആഴ്സണലിന് 25 പോയിന്റ് പിന്നിലല്ല. ഇനിയും കളിക്കാനുണ്ട്, വീണ്ടെടുക്കാൻ ഞങ്ങൾക്ക് സമയമുണ്ട്, .“ഞങ്ങളെ വെറുക്കുന്നവരോട് ഞാൻ ഖേദിക്കുന്നു, ഞങ്ങൾ ചെയ്ത കാര്യങ്ങൾക്ക് പ്രീമിയർ ലീഗിന്റെ ചരിത്ര പുസ്തകങ്ങളിൽ ഞങ്ങളുണ്ടാകും അത് നിഷേധിക്കാനാവാത്തതാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.
Pep Guardiola has finished Top of the League in 10 of his last 13 seasons. INANSE. 🤯👔🏆 pic.twitter.com/TVjleKhCof
— FTBL (@ftblofficial) January 20, 2023
സീസണിലെ ആഴ്സണലിന്റെ അതിശയകരമായ തുടക്കത്തിലെ രണ്ട് പ്രധാന കളിക്കാർ സിറ്റിയിൽ നിന്നാണ് വന്നത്, എന്നാൽ ഗബ്രിയേൽ ജീസസിനെയും ഒലെക്സാണ്ടർ സിൻചെങ്കോയെയും ഗണ്ണേഴ്സിന് വിറ്റതിൽ തനിക്ക് ഖേദമില്ലെന്ന് ഗാർഡിയോള തറപ്പിച്ചു പറഞ്ഞു.