യൂറോപ്പിലെയും ലോകഫുട്ബോളിന്റെയും ഫുട്ബോൾ ഭൂപടത്തിൽ അധികം ആരുമറിയാതെയും എവിടെയും നേട്ടങ്ങളുടെ സ്ഥാനം പിടിക്കാനാവാതെയും കിടന്നിരുന്ന പോർച്ചുഗൽ എന്ന കൊച്ചു രാജ്യത്തിനെ യൂറോപ്പിന്റെ കിരീടം ചൂടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിൻതലമുറക്കാർ ടീമിൽ അത്ര പ്രാധാന്യം നൽകിയില്ല എന്ന പരാതിയാണ് വേൾഡ് കപ്പിലെ തോൽവിക്ക് ശേഷം റൊണാൾഡോയുടെയും പോർച്ചുഗലിന്റെയും ആരാധകർ പറഞ്ഞത്.
ഒരു കണക്കിന് അത് ശെരിയാണ്, ലോകകപ്പിലെ നിർണ്ണായക മത്സങ്ങളെത്തിയപ്പോൾ അപ്രതീക്ഷിതമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി ഒപ്പം നിന്നവരും പരിശീലകനും ചതിച്ചു. എങ്കിൽ പോലും ക്രിസ്റ്റ്യാനോക്ക് വേണ്ടി ടീമിൽ നിലനിന്നിരുന്ന പെപെയെ പോലെ ചില താരങ്ങളുണ്ടായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗലിനെയും സഹായിക്കാൻ താൻ ഇനിയും ഒരുപാട് കാലം ഉണ്ടാകുമെന്ന് പറയുകയാണ് 40-കാരനായ പെപെ. ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്ന അതേ സമയത്ത് തന്നെയാണ് താനും വിരമിക്കുക എന്നും ക്രിസ്റ്റ്യാനോക്കൊപ്പം എല്ലായിപ്പോഴും താൻ ഉണ്ടാകുകെന്നും പെപെ പറഞ്ഞു.
“ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്ന അതേ സമയത്ത് തന്നെയാണ് ഞാനും ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുക. എത്ര കാലം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിൽ കളിക്കുന്നുവോ അത്രയും കാലം ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗലിനെയും സഹായിക്കാൻ ഇവിടെയുണ്ടാകും, പോർച്ചുഗലിനെ മുന്നോട്ട് നയിക്കാനും ക്രിസ്റ്റ്യാനോക്കൊപ്പം ഞാനുണ്ടാകും.” – പെപെ പറഞ്ഞു.
Unbreakable bond. pic.twitter.com/B7eazNhDFq
— The CR7 Timeline. (@TimelineCR7) July 10, 2023
പോർച്ചുഗൽ ദേശീയ ടീമിനെ കൂടാതെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം നിരവധി തവണ ബൂട്ട് കെട്ടിയ താരമായ പെപെ നിലവിൽ പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന പോർട്ടോക്ക് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത്.