ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി എട്ട് തവണ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും 8തവണ ബാലൻഡിയോർ നേട്ടവും സ്വന്തമാക്കിയ താരമാണ്. ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ലിയോ മെസ്സിയുമായി നിരവധി യുവതാരങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരമായ ഫിൽ ഫോഡൻ പ്രീമിയർ ലീഗിലെ നിലവിലെ ഏറ്റവും മികച്ച താരമാണെന്ന് സിറ്റി പരിശീലകനായ പെപ് അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോള ഫിൽ ഫോഡനെ മെസ്സിയുമായി താരതമ്യം ചെയ്തിരുന്നു. മെസ്സിയുമായി തന്നെ താരതമ്യം ചെയ്തതിനോട് പ്രതികരിക്കുകയാണ് ഫിൽ ഫോഡൻ.
Phil Foden on Pep Guardiola comparing him with Messi: "No way? You can't compare anyone to Messi, he is in his own world. But to hear that from the manager is really nice." @tv2sport 🏴 pic.twitter.com/NlpLrfqS1c
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 8, 2024
“ഒരിക്കലും ലിയോ മെസ്സിയുമായി ഒരു താരത്തിനെയും താരതമ്യം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ലിയോ മെസ്സി അദ്ദേഹത്തിന്റെതായ ഒരു ലോകത്താണ്. പക്ഷെ പരിശീലകനിൽ നിന്നും ഇങ്ങനെ കേൾക്കാനായത്തിൽ സന്തോഷമുണ്ട്.” – മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് സൂപ്പർതാരമായ ഫിൽ ഫോഡൻ പറഞ്ഞു.
കൂടാതെ ബയേൺ മ്യൂനിച്ചിന്റെ ജർമൻ താരമായ ജമാൽ മ്യൂസിയാല ലിയോ മെസ്സി തനിക് ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡിൽ വോട്ട് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു. അവസാനവർഷം ഏറ്റവും മികച്ച യുവതാരത്തിനുള്ള വോട്ട് മെസ്സി നൽകിയ ജമാൽ മൂസിയാലക്ക് ആയിരുന്നു. മെസ്സിയിൽ നിന്നും വോട്ട് ലഭിച്ചത് വലിയ ആദരവായി കണക്കാക്കുന്നുവെന്നും മെസ്സിയാണ് തന്റെ റോൾ മോഡൽ എന്നും യുവ സൂപ്പർ താരം അഭിപ്രായപ്പെട്ടു.