ലോകകപ്പ് ഖത്തറിൽ ആരംഭിക്കാൻ ആറു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ചരിത്രത്തിലാദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കുന്നതും ശൈത്യകാലത്തും നടക്കുന്ന വേൾഡ് കപ്പിനായി ടീമുകൾ ഖത്തർ ലക്ഷ്യമാക്കി എത്തിത്തുടങ്ങിയിരിക്കുകയാണ്. ലോകം ഇന്നുവരെ കാണാത്ത രീതിയിലുള്ള ദൃശ്യ വിസ്മയമാണ് ഖത്തർ ആരാധകർക്ക് ഒരുക്കിയത്. എന്നാൽ വേൾഡ് കപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും വിവാദങ്ങൾക്ക് ഒട്ടും കുറവില്ല.
ഗൾഫ് അറബ് രാജ്യത്തിന് ടൂർണമെന്റ് നൽകിയത് തെറ്റായിപ്പോയെന്ന് മുൻ ജർമ്മനി ക്യാപ്റ്റൻ ഫിലിപ്പ് ലാം ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുകയാണ്.2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ജർമ്മനിയുടെ സംഘാടക സമിതിയുടെ തലവനായ ലാം ഖത്തറിലേ മനുഷ്യാവകാശ ലംഘനങ്ങളെ കടുത്ത രീതിയിൽ വിമർശിക്കുകയും ചെയ്തു.സ്വവർഗാനുരാഗികൾ ഇപ്പോഴും ക്രിമിനൽ വൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങളില്ല കൂടാതെ പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും നിയന്ത്രണങ്ങളുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
2014 ൽ ജർമ്മനിക്കൊപ്പം ലോകകപ്പ് നേടിയ ലാം 2010 ൽ ഖത്തറിന് ടൂർണമെന്റ് നൽകിയതിന് ഫിഫയെ കുറ്റപ്പെടുത്തി.മികച്ച സ്ഥാനാർത്ഥികൾ ലഭ്യമായിട്ടും ഖത്തറിന് എന്ത് അർത്ഥത്തിലാണ് വേൾഡ് കപ്പ് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിഫ ഫുട്ബോളിന്റെ വിശ്വാസ്യതയ്ക്കും കോട്ടം വരുത്തിഎന്നും ലാം പറഞ്ഞു.ഫുട്ബോൾ ഖത്തറിൽ ഒരു ജനപ്രിയ കായിക വിനോദമല്ല പെൺകുട്ടികൾക്ക് കളിക്കാൻ പ്രായോഗികമായി അവസരമില്ല നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 32 ടീമുകളുടെ മത്സരത്തിൽ താൻ പങ്കെടുക്കില്ലെന്ന് ലാം പറഞ്ഞു.
#PhilippLahm says it was ‘mistake’ to award WC to Qatar.https://t.co/EI8wdBN4Em
— 𝕥𝕙𝕖 𝕤𝕥𝕠𝕣𝕪𝕋𝕖𝕝𝕝𝕖𝕣 (@chemingineer) November 14, 2022
ബുണ്ടസ്‌ലിഗയിലും ജർമ്മനിയുടെ രണ്ടാം ഡിവിഷനിലും ഇതേ ആശങ്കകൾ പ്രകടിപ്പിക്കുന്ന ആരാധകരിൽ നിന്ന് വ്യാപകമായ പ്രതിഷേധത്തിന് ശേഷമാണ് ലാമിന്റെ അഭിപ്രായങ്ങൾ.ടൂർണമെന്റ് ഖത്തറിന് നൽകാനുള്ള തീരുമാനത്തെ മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ വിമർശിച്ചതിന് പിന്നാലെയാണ് ലാമിന്റെ അഭിപ്രായം.1954-ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന ടൂർണമെന്റിന് ശേഷം വലിപ്പമനുസരിച്ച് ഏറ്റവും ചെറിയ ആതിഥേയരാണ് ഖത്തർ.