കരീം ബെൻസെമ റയൽ മാഡ്രിഡിനായി ഗോളുകൾ നേടിക്കൊണ്ടിരിക്കുകയാണ്.ലാ ലിഗയിൽ അൽമേരിയക്കെതിരെ ഹാട്രിക് നേടി ലോസ് ബ്ലാങ്കോസിനായുള്ള അദ്ദേഹത്തിന്റെ ആകെ ഗോൾ നേട്ടം 352 ആയി ഉയർത്തി.ഇത് ലാ ലിഗയിലെ ഈ സീസണിലെ ഗോൾ നേട്ടം 17 ആയി ഉയർത്തി, ഇത് റോബർട്ട് ലെവൻഡോവ്സ്കിയെക്കാൾ 2 മാത്രം കുറവാണ്.
19 ഗോളുകളുമായി ബാഴ്സലോണ സ്ട്രൈക്കർ പിച്ചിച്ചി റേസിൽ ഇപ്പോഴും മുന്നിലാണ്, പക്ഷേ ബെൻസിമ തൊട്ട് പിന്നാലെ തന്നെയുണ്ട്.പരിക്ക് കാരണം 2022 ഫിഫ ലോകകപ്പ് അദ്ദേഹത്തിന് നഷ്ടമായ ഫ്രഞ്ച് താരത്തിന് ഈ സീസണിൽ പരിക്ക് മൂലം നിരവധി മത്സരങ്ങളാണ് നഷ്ടപെട്ടത്. പരിക്കിൽ നിന്നും മോചിതനായ ബെൻസിമ റയൽ മാഡ്രിഡിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ബ്രേസുകളും ഹാട്രിക്കുകളും നേടിക്കൊണ്ടിരിക്കുകയാണ്.ഈ ഹാട്രിക്ക് നേടിയതോടെ അദ്ദേഹത്തിന് ലാലിഗയിൽ 21 മത്സരങ്ങളിൽ നിന്ന് 17 ഗോളായി. ഈ സീസണിൽ പിച്ചിച്ചി റേസിൽ റോബർട്ട് ലെവൻഡോസ്കിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.
ഇതോടെ ഈ സീസണിൽ ഇതുവരെ 2 ബ്രേസുകളും 2 ഹാട്രിക്കും സ്വന്തമാക്കി. ഇതോടെ റയൽ മാഡ്രിഡിനായുള്ള തന്റെ ആകെ ഗോൾ നേട്ടം 352 ആയി.അഞ്ചാം മിനിറ്റിൽ വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബെൻസെമ സ്കോറിംഗ് തുറന്നു.12 മിനിറ്റിനുശേഷം റോഡ്രിഗോയുടെ പാസ്സിൽനിന്നും ബെൻസിമ രണ്ടാം ഗോൾ കൂട്ടിചേർത്തു. ഈ ഗോളോടെ ലാലിഗയുടെ ടോപ്സ്കോറർമാരുടെ പട്ടികയിൽ നാലാമനായ മെക്സിക്കൻ ഇതിഹാസം ഹ്യൂഗോ സാഞ്ചസിന്റെ 234 ഗോളുകൾ ബെൻസിമ മറികടക്കുകയും ചെയ്തു.
42-ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസ് ബോക്സിനുള്ളിൽ ഫൗൾ ചെയ്യപ്പെട്ടതിനെത്തുടർന്ന് പെനാൽറ്റിയിൽ നിന്ന് ബെൻസെമ തന്റെ മൂന്നാമത്തെ ഗോളും വലയിലെത്തിച്ചു ഹാട്രിക്ക് പൂർത്തിയാക്കി.നിലവിലെ ലീഗ് ചാമ്പ്യൻഷിപ്പ് അവസാനിക്കുന്നതിന് മുമ്പ് ശേഷിക്കുന്ന 6 ഗെയിമുകളിൽ കഴിഞ്ഞ സീസണിൽ നേടിയ തന്റെ ടോപ്പ് സ്കോറർ പദവി സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫ്രഞ്ച് താരം സീസണിന്റെ അവസാന ഘട്ടത്തിലൂടെ കുതിക്കുന്നത്.
Karim Benzema is now only 1 goal behind Robert Lewandowski for Pichichi. ⭐️🇫🇷 pic.twitter.com/cdW10olS64
— Madrid Zone (@theMadridZone) April 29, 2023
കഴിഞ്ഞ സീസണിൽ 27 ഗോളുകൾ നേടി ടോപ് സ്കോറർ പദവി കരസ്ഥമാക്കിയ ബെൻസീമക്ക് ഈ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.ഇതുവരെ അദ്ദേഹത്തിന് 11 ലീഗ് മത്സരങ്ങൾ നഷ്ടമായി, അവയെല്ലാം പരിക്ക് മൂലമാണ് നഷ്ടമായത്.സെൽറ്റയ്ക്കെതിരായ മുൻ മത്സരത്തിൽ ഇടതു കാലിന് പരിക്കേറ്റതിനെത്തുടർന്ന് ജിറോണയ്ക്കെതിരായ മിഡ്വീക്ക് മത്സരമായിരുന്നു അവസാനമായി അദ്ദേഹത്തിന് നഷ്ടമായത്.