നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിന് ശേഷം റഫറിയെയും പരിശീലകനെയും അധിക്ഷേപിച്ച മെസ്സിക്കെതിരെ ആഞ്ഞടിച്ച് പിയേഴ്‌സ് മോർഗൻ |Qatar 2022 |Lionel Messi

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിന്നൊരു പേരായിരുന്നു മാധ്യമ പ്രവർത്തകനായ പിയേഴ്‌സ് മോർഗന്റേത്. ഇപ്പോഴിതാ നെതർലൻഡ്‌സിനെതിരായ അർജന്റീനയുടെ മത്സരത്തിന് ശേഷം ലയണൽ മെസ്സിക്കെതിരെ ആഞ്ഞടിചിരിക്കുകയാണ് ടിവി അവതാരകൻ കൂടിയായ മോർഗൻ .

വാശിയേറിയ പോരാട്ടം നിശ്ചിത സമയത്തിൽ 2-2ന് സമനിലയിൽ അവസാനിച്ചതിന് ശേഷം പെനാൽറ്റിയിൽ ആൽബിസെലെസ്റ്റെ ഡച്ച് ടീമിനെ പരാജയപ്പെടുത്തി. മത്സര ശേഷം ലയണൽ മെസ്സി ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാലിനെ വിമർശിച്ചിരുന്ന. കൂടാതെ ഡച്ച് താരങ്ങളുമായും വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. “ഇന്നലെ ലയണൽ മെസ്സി റഫറിയെ അധിക്ഷേപിക്കുകയും എതിരാളിയായ പരിശീലകനെ അധിക്ഷേപിക്കുകയും എതിരാളികളിൽ ഒരാളെ അധിക്ഷേപിക്കുകയും ചെയ്തു,” മോർഗൻ ട്വീറ്റ് ചെയ്തു.”റൊണാൾഡോ അങ്ങനെ ചെയ്താൽ അത് കുറച്ചുകൂടി മാധ്യമശ്രദ്ധ നേടുമെന്ന് കരുതുന്നു….” മോർഗൻ കൂട്ടിച്ചേർത്തു.

കളി അവസാനിച്ചതിന് ശേഷം ഒരു അഭിമുഖത്തിൽ വാൻ ഗാലിന്റെ പരാമർശത്തിൽ അർജന്റീന ക്യാപ്റ്റൻ നിരാശ പ്രകടിപ്പിച്ചു.“ഗെയിമിന് മുമ്പുള്ള അഭിപ്രായങ്ങളിലൂടെ ഡച്ച് പരിശീലകൻ തനിക്ക് അനാദരവ് തന്നെന്നും ചില ഡച്ച് കളിക്കാർ ഗെയിമിനിടെ വളരെയധികം സംസാരിച്ചു,” മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.ക്വാർട്ടർ ഫൈനലിനിടെ മറ്റെയു ലഹോസിന്റെ റഫറിയിങ്ങിനെ മെസ്സി വിമർശിച്ചിരുന്നു.മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയു ലഹോസ് കളിക്കാരെ നിയന്ത്രിക്കാൻ 19 മഞ്ഞകാർഡുകളാണ് പുറത്തെടുത്തത്. വിവാദ സംഭവങ്ങൾക്ക് ശേഷം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ശേഷം അർജന്റീനിയൻ, ഡച്ച് ഫുട്ബോൾ അസോസിയേഷനുകൾക്കെതിരെ അന്വേഷണം നടത്താൻ ഫിഫ തീരുമാനിച്ചിരിക്കുകയാണ്.

അർജന്റീനയ്‌ക്കെതിരെ, കളിക്കാരുടെയും ഒഫീഷ്യലുകളുടെയും മോശം പെരുമാറ്റവും മത്സരങ്ങളിലെ ക്രമവും സുരക്ഷയും കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 12, 16 എന്നിവയുടെ ലംഘനത്തെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചു. ഡച്ച് ഫുട്ബോൾ അസോസിയേഷനെതിരെ ആർട്ടിക്കിൾ 12-ന്റെ ലംഘനവും കണ്ടെത്തി.അർജന്റീന ഫുട്ബോൾ ഫെഡറേഷനെതിരായ കുറ്റങ്ങൾ കളിക്കാരുടെയും സ്റ്റാഫിന്റെയും മോശം പെരുമാറ്റം, “മത്സരങ്ങളിലെ ക്രമവും സുരക്ഷയും” എന്നിവയുമായി ബന്ധപ്പെട്ടതാണ്.

Rate this post
ArgentinaFIFA world cupLionel MessiQatar2022