നെയ്മർ രണ്ടാമത്, മെസ്സി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങൾ ഇവരാണ്

അസിസ്റ്റുകൾ കൊണ്ട് ചരിത്രം രചിക്കുന്ന താരമാണ് ലയണൽ മെസ്സി. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഈ ലീഗ് വണ്ണിൽ ഇപ്പോൾ തന്നെ 7 അസിസ്റ്റുകൾ നൽകിക്കൊണ്ട് മെസ്സി മുന്നേറുകയാണ്.പിഎസ്ജിക്ക് വേണ്ടി ആകെ ഇതുവരെ ലയണൽ മെസ്സി 21 അസിസ്റ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു.

213 തവണയാണ് മെസ്സി ലീഗുകളിൽ അസിസ്റ്റ് കരസ്ഥമാക്കിയിട്ടുള്ളത്. തന്റെ സീനിയർ കരിയറിൽ ആകെ 338 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.അതായത് ഫുട്ബോൾ ഹിസ്റ്ററിയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത രൂപത്തിലുള്ള കണക്കുകളാണ് മെസ്സിയുടെ കൈവശമുള്ളത്.

മെസ്സി തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കി നൽകിയിട്ടുള്ളത് സൂപ്പർ താരം ലൂയിസ് സുവാരസിനാണ്. 39 തവണയാണ് മെസ്സിയുടെ അസിസ്റ്റിൽ നിന്നും സുവാരസ് ഗോൾ നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്താണ് നെയ്മർ ജൂനിയർ വരുന്നത്. 25 തവണയാണ് ലയണൽ മെസ്സി നെയ്മർക്ക് ഇതുവരെ അസിസ്റ്റ് നൽകിയിട്ടുള്ളത്.

പെഡ്രോ 17,ഏറ്റു 15,വിയ്യ 12,എംബപ്പേ 11,ഫാബ്രിഗസ് 10,ഇനിയേസ്റ്റ 10, പീക്കെ 10,സാഞ്ചസ് 10,ഹിഗ്വയ്ൻ 9,അഗ്വേറോ 9,ഡെമ്പലെ 9,ആൽബ 8,ഹെൻറി 8,സാവി 8, റാക്കിറ്റിച്ച് 8,ഡി മരിയ 6,ഗ്രീസ്മാൻ 5 എന്നിങ്ങനെയാണ് മെസ്സിയുടെ അസിസ്റ്റുകളുടെ കണക്കുകൾ നീണ്ടുപോകുന്നത്.

മെസ്സി എന്ന പ്ലേ മേക്കറുടെ മികവാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. ഗോളടിച്ച് കൂട്ടുന്ന പലർക്കും ഇത്രയും വലിയ രൂപത്തിൽ അസിസ്റ്റുകൾ നൽകാൻ കഴിയാറില്ല. ഒരുപാട് അസിസ്റ്റുകൾ നൽകുന്ന പല താരങ്ങളും ഗോളുകളുടെ കാര്യത്തിൽ പിറകിലാണ്.ഇവിടെയാണ് ലയണൽ മെസ്സി എന്ന താരം വ്യത്യസ്തനാവുന്നത്. ഗോളുകളുടെ കാര്യത്തിലും അസിസ്റ്റുകളുടെ കാര്യത്തിലും ഒരുപോലെ മികവ് പുലർത്തുന്ന അപൂർവ്വമായ താരം തന്നെയാണ് മെസ്സി എന്നുള്ളത് ഫുട്ബോൾ ലോകം സമ്മതിച്ച കാര്യമാണ്.

Rate this post