ഖത്തറിൽ ബ്രസീലിന്റെ ഒമ്പതാം നമ്പർ ജേഴ്‌സി തിരിച്ചു പിടിക്കാൻ ഗബ്രിയേൽ ജീസസ് |Gabriel Jesus

ലോകകപ്പിൽ ബ്രസീലിന്റെ സെന്റർ ഫോർവേഡായി കളിക്കുന്നത് ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായിട്ടാണ് താരങ്ങൾ കാണുന്നത്.ഓരോ ബ്രസീലുകാരനും നന്നായി അറിയുന്നതുപോലെ റഷ്യയിൽ നടന്ന 2018 ടൂർണമെന്റിൽ 9-ാം നമ്പർ ജേഴ്‌സിയണിഞ്ഞ ആഴ്‌സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന് അതിന്റെ വില നന്നായി അറിയാം.

ആ ജേഴ്‌സി അണിയുമ്പോൾ വരുന്ന ഉത്തരവാദിത്വം ജീസസിന് നന്നായി അറിയാം, ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിൽ ആ ജേഴ്‌സി നഷ്ടപ്പെടുമെന്നും താരത്തിന് പല തവണ മനസ്സിലായിട്ടുണ്ട് .എന്നാൽ നിലവിലെ മികച്ച ഫോമിൽ അദ്ദേഹത്തിന് രണ്ടാമതൊരു അവസരം ലഭിക്കുമോ എന്ന ചോദ്യം ഉയർന്നു വന്നിരിക്കുകയാണ്. നിലവിലെ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രസീലിന്റെ മുന്നേറ്റനിരയിൽ ജീസസ് വളരെ താഴെയാണ്.ദേശീയ ടീമുകൾക്ക് ഖത്തറിലെ ലോകകപ്പിനായി 26 കളിക്കാരെ തെരഞ്ഞെടുക്കാം എന്ന വസ്തുത ഇല്ലായിരുന്നില്ലെങ്കിൽ ജീസസ് ടീമിൽ ഇടം പിടിക്കാൻ പാടുപെടും എന്നുറപ്പായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആഴ്സണലിലേക്കുള്ള ഒരു ഓഫ്സീസൺ നീക്കം അദ്ദേഹത്തിന്റെ കരിയറിനെ പുനരുജ്ജീവിപ്പിച്ചതായി തോന്നുന്നു.പ്രത്യേകിച്ചും വിംഗറാകാതെ ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി കളിക്കുന്നതിലേക്ക് മാറിയതിന് ശേഷം ഗോളുകളുടെ എണ്ണവും കൂടി. ഊർജവും വർക്ക് റേറ്റുമാണ് സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ജീസസിനെ ആ പൊസിഷനിൽ കൂടുതലായി പരീക്ഷിച്ചത്. പ്രീസീസണിൽ ആഴ്‌സണലിന് ഒരു വെളിപാടായിരുന്നു ജീസസ്. പ്രീ സീസണിലെ ഫോം പ്രീമിയർ ലീഗിലും താരം തുടർന്ന് കൊണ്ടിരിക്കുകയാണ്.ശനിയാഴ്ച ലെസ്റ്ററിനെതിരെ 4-2 ന് വിജയിച്ച മത്സരത്തിൽ രണ്ട് തവണ സ്‌കോർ ചെയ്യുകയും മറ്റ് രണ്ട് ഗോളുകളിൽ കൈകോർക്കുകയും ചെയ്തു.

ബ്രസീലിന്റെ ആദ്യ ചോയ്സ് സെന്റർ ഫോർവേഡ് എന്ന നിലയിൽ ജീസസിന് തന്റെ സ്ഥാനം വീണ്ടെടുക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കും എന്ന വിശ്വാസത്തിലാണ് ആരധകർ.എവർട്ടണിൽ നിന്ന് ടോട്ടൻഹാമിൽ എത്തിയ റിച്ചാർലിസണും അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ മാത്യൂസ് കുൻഹയുമാണ് നിലവിലെ ഓപ്‌ഷനുകൾ .മറ്റ് ഓപ്ഷനുകൾ ലിവർപൂളിന്റെ റോബർട്ടോ ഫിർമിനോയും ഹോം അധിഷ്ഠിത കളിക്കാരനായ ഫ്ലെമെംഗോയുടെ പെഡ്രോയുമാണ്. വിനീഷ്യസ് ജൂനിയർ, ആന്റണി, റാഫിൻഹ, കുട്ടീഞ്ഞോ, നെയ്മർ എന്നിവരിൽ ടൈറ്റിന് ധാരാളം ഓപ്ഷനുകൾ മുന്നേറ്റ നിരയിലുണ്ട്.

ഈ സീസണിൽ ടോട്ടൻഹാമിൽ റിച്ചാർലിസൺ ഒരു സ്ഥിരം സ്റ്റാർട്ടറാകാൻ സാധ്യതയില്ല എന്ന വസ്തുതയാണ് ജീസസിന് കൂടുതൽ സഹായകമാവുന്നത്.ഹാരി കെയ്‌നിന് പിന്നിൽ സെക്കന്റ് സ്‌ട്രൈക്കറുടെ റോളിലാണ് റിച്ചാലിസൻ.നിലവിൽ ഫോം തുടർന്നാൽ ഖത്തറിൽ ബ്രസീലിന്റെ ഒൻപതാം നമ്പർ ജേഴ്‌സിയിൽ അച്ചടിക്കുന്ന പേര് ഗബ്രിയേൽ ജീസസ് എന്നായിരിക്കും.

Rate this post
ArsenalBrazilGabriel JesusQatar2022