പോഗ്ബയുടെ ടെസ്റ്റോസ്റ്റിറോൺ പോസിറ്റീവായതിനെ തുടർന്ന് പോഗ്ബയെ നാല് വർഷം വരെ ഫുട്ബോളിൽ നിന്ന് വിലക്കിയേക്കും. ആദ്യ പരിശോധനയിൽ താരം ഉത്തേജകം മരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. വിശദമായ പരിശോധന ഉടൻ നടക്കും.
ഓഗസ്റ്റ് 20 ന് ഉഡിനീസിനെതിരെ 3-0 ന് യുവന്റസ് വിജയിച്ചതിനുശേഷം നടത്തിയ റാൻഡം ഡ്രഗ്സ് ടെസ്റ്റിൽ പോസിറ്റീവ് ആയതിനെതുടർന്ന് യുവന്റസ് മിഡ്ഫീൽഡറെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
ടെസ്റ്റിൽ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവുകൾ കണ്ടെത്തിയിട്ടുണ്ട്, അത്ലറ്റുകളുടെ സഹിഷ്ണുത വർദ്ധിപ്പിക്കാൻ കഴിയുന്ന ഹോർമോണാണ് കണ്ടെത്തിയിട്ടുള്ളത്, ഇനി വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുന്നുണ്ട്, അതിൽ കുറ്റം തെളിഞ്ഞാൽ താഴത്തെ നാലുവർഷം വരെ ഫുട്ബോളിൽ നിന്നും വിലക്കിയേക്കും.
ഇപ്പോൾ ലഭിച്ച റിസൾട്ടിൽ വിശദീകരണം നടത്താൻ പോഗ്ബയ്ക്ക് മൂന്ന് ദിവസത്തെ സമയമുണ്ട്, ഇറ്റലിയിലെ റിപ്പോർട്ടുകൾ പ്രകാരം. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഫ്രാൻസ് ഇന്റർനാഷണൽ താരത്തെ രണ്ട് മുതൽ നാല് വർഷം വരെ സസ്പെൻഡ് ചെയ്യാം എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
🚨 BREAKING: Paul Pogba has tested positive for testosterone after Udinese – Juventus on August 20! 💉
— Transfer News Live (@DeadlineDayLive) September 11, 2023
(Source: @Gazzetta_it ) pic.twitter.com/Eq64Ftmyop
ഏറെ പ്രതീക്ഷിയർപ്പിക്കപ്പെട്ട പോഗ്ബയുടെ ഫുട്ബോൾ കരിയർ വിവാദങ്ങൾ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, കൂടെ പരിക്കുകളും താരത്തിന്റെ ഫുട്ബോൾ കരിയർ താഴെത്തട്ടിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നെങ്കിലും താരം അവിടെ നിലയുറപ്പിച്ചില്ല, മാഞ്ചസ്റ്ററിന്റെ എക്കാലത്തെയും ഫ്ലോപ്പ് ട്രാൻസ്ഫറിൽ ഒന്നാണ് പോഗ്ബ ട്രാൻസ്ഫർ.