കഴിഞ്ഞ സീസൺ ആദ്യം മുതലേ റയൽ മാഡ്രിഡ് ലക്ഷ്യമിട്ടിരുന്ന സൂപ്പർതാരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബ. എന്നാൽ ഈ അവസരം മുതലെടുത്തു റയൽ മാഡ്രിഡിന്റെ മറ്റൊരു സൂപ്പർതാരത്തിനെ ലക്ഷ്യമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഉറുഗ്വായൻ താരമായ ഫെഡറികോ വാൽവെർഡേയെയാണ് മാഞ്ചസ്റ്റർ യൂണിറ്റഡ് നോട്ടമിട്ടിരിക്കുന്നത്.
പകരം സിദാന്റെ പ്രിയതാരമായ പോൾ പോഗ്ബയെ ഉപയോഗിച്ച് കൈമാറ്റക്കച്ചവടത്തിനാണ് ചുവന്ന ചെകുത്താന്മാരുടെ നീക്കം. അടുത്തിടെ റയൽ മാഡ്രിഡ് തന്റെ സ്വപ്നക്ലബ്ബാണെന്നും ആരാണ് അവിടെ കളിക്കാനാഗ്രഹിക്കാത്തതെന്നും പോഗ്ബ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. പരിക്കിനു ശേഷം തിരിച്ചുവന്ന പോഗ്ബക്ക് യുണൈറ്റഡിൽ വൻ വിമർശനങ്ങൾ നേരിടുന്ന സമയത്താണ് പോഗ്ബ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
എന്നാൽ പോഗ്ബ റയലിലേക്ക് ചെക്കേറുമ്പോൾ അവരുടെ മധ്യനിരയിലെ മികച്ച യുവതാരമായ വാൽവെർഡെയെ സ്വന്തമാക്കുന്നതോടെ ബ്രൂണോ ഫെർണാണ്ടസിനും വാൻ ഡി ബീകിനുമൊപ്പം ശക്തമായ മധ്യനിര കെട്ടിപ്പടുക്കാൻ യുണൈറ്റഡിനു കഴിയും. ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിദാന്റെ കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് വാൽവെർഡെ കാഴ്ചവെച്ചിരുന്നത്. റയലിനായി 33 മത്സരങ്ങളിൽ കളിച്ച വാൽവെർഡെയുടെ റിലീസ് ക്ലോസ് 640 മില്യൺ യൂറോയാണ്. വാൽവെർഡെയെ സ്വന്തമാക്കുന്നതോടെ പോഗ്ബയെ നഷ്ടപ്പെട്ടാലുണ്ടാവുന്ന വലിയ വിടവ് നികത്താനാവുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.