ലോകകപ്പ് ഫൈനലിൽ തനിക്ക് പറ്റിയ പിഴവ് തുറന്ന് പറഞ്ഞ് പോളിഷ് റഫറി ഷിമോൺ മാർസിനിയാക്ക് |Szymon Marcinia

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിൽ തനിക്ക് പിഴവ് പറ്റിയെന്ന് സമ്മതിച്ച് പോളിഷ് റഫറി സിമോൺ മാർസിനിയാക്.ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് ശേഷം റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഫ്രഞ്ച് ആരാധകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

ഗെയിമിൽ താൻ വലിയ തെറ്റൊന്നും ചെയ്തില്ലെങ്കിലും തനിക്ക് വ്യത്യസ്തമായി എടുക്കാമായിരുന്ന ചില തീരുമാനങ്ങളുണ്ടെന്ന് 41 കാരനായ മാർസിനിയാക് പറഞ്ഞു. മത്സരത്തിൽ മർക്കസ് അക്യുനയുടെ ഒരു ഫൗൾ വിളിച്ച് ഫ്രാൻസിന് പ്രത്യാക്രമണം നടത്താനുള്ള അവസരം താൻ ഇല്ലാതാക്കിയെന്നും ആ ഫൗൾ വിളിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ നിയന്ത്രിച്ചിരുന്ന ആദ്യ പോളിഷ് റഫറിയാണ് മാർസിനിയാക്. പക്ഷപാതിത്വത്തിന്റെ പേരിൽ ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലറെ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് വിലക്കിയതിന് ശേഷമാണ് അദ്ദേഹം പകരക്കാരനായി വന്നത്.

ഇത്രയും വലിയ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് നിരവധി ഫുട്ബോൾ ആരാധകരാണ് മാർസിനിയാക്കിനെ അഭിനന്ദിച്ചത്. എന്നാൽ ഫ്രഞ്ച് ആരാധകരിൽ നിന്ന് വലിയ വിമർശനമാണ് അദ്ദേഹം നേരിടുന്നത്.“ഫൈനലിൽ ഒരു പിഴവുണ്ടായിരുന്നു. ഫ്രാൻസിന്റെ ഒരു പ്രത്യാക്രമണം അക്യൂനയുടെ ഒരു മോശം ടാക്കിളിനു ഫൗൾ വിളിച്ച് ഞാൻ ഇല്ലാതാക്കി. ഫൗൾ ചെയ്യപ്പെട്ട താരത്തിന് പരിശോധന വേണമെന്ന് തോന്നിയതു കൊണ്ടാണ് അങ്ങിനെ ചെയ്‌തത്‌. എന്നാൽ എന്റെ തോന്നൽ തെറ്റായിരുന്നു, ഒന്നും സംഭവിച്ചില്ല. മുൻ‌തൂക്കം ഉണ്ടാകാമായിരുന്ന ഒരു അവസരം നഷ്‌ടമാക്കിയതിനു കാർഡ് നൽകുകയും ചെയ്‌തു. ഇതുപോലെയുള്ള മത്സരങ്ങളിൽ ഇത്തരം പിഴവുകൾ ഞാൻ കാര്യമായി എടുക്കാറില്ല. വലിയ പിഴവുകളൊന്നും സംഭവിച്ചില്ലെന്നതാണ് പ്രധാനം.” മാർസിനിയാക്ക് പറഞ്ഞു.

മൂന്ന് എക്‌സ്‌ട്രാ താരങ്ങൾ ഗ്രൗണ്ടിലെത്തിയപ്പോൾ അർജന്റീന താരങ്ങൾ ഫിഫ നിയമം ലംഘിച്ച് മെസിയുടെ അധിക സമയ ഗോൾ അനുവദിച്ചതിന് ഫ്രഞ്ച് ആരാധകരും മാധ്യമങ്ങളും അദ്ദേഹത്തെ വിമർശിക്കുന്നു. അതിനെതിരെ മാർസിനിയാക് രംഗത്ത് വന്നിരുന്നു.ഏഴ് ഫ്രഞ്ച് താരങ്ങൾ മൈതാനത്ത് നിൽക്കുന്നതിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം കാണിച്ചു. അവസാന മത്സരം റീപ്ലേ ചെയ്യാനുള്ള നിവേദനത്തിൽ ഫ്രഞ്ച് ആരാധകർ ഒപ്പിടുകയും ചെയ്തു. മാർസിനിയാക്കിന്റെ മത്സരം നിയന്ത്രിച്ചത് ഏറെ പ്രശംസ നേടിയിരുന്നു. അദ്ദേഹം ചർച്ച ചെയ്ത ചെറിയ പിഴവ് മത്സരത്തിന്റെ ഫലത്തെ ബാധിച്ചേക്കില്ല. ഫ്രഞ്ച് കളിക്കാരുടെ അവകാശവാദങ്ങൾക്ക് വലിയ അടിസ്ഥാനമില്ലാത്തതിനാൽ അവരുടെ അപേക്ഷയിൽ കാര്യമായ ഫലമുണ്ടാകില്ല.

5/5 - (2 votes)
ArgentinaFrance