സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ സൗഹൃദമത്സരത്തിൽ സ്വീഡനെതീരെ കളിക്കാൻ ഇറങ്ങിയ പോർച്ചുഗൽ ദേശീയ ടീമിന് തകർപ്പൻ വിജയം. രണ്ടിനേതീരെ അഞ്ചു ഗോളുകളുടെ ബലത്തിലാണ് റോബർട്ടോ മാർട്ടിനസ് പരിശീലിപ്പിക്കുന്ന പോർച്ചുഗൽ ദേശീയ ടീം വിജയം സ്വന്തമാക്കിയത്.
സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഹോം സ്റ്റേഡിയത്തിൽ പോർച്ചുഗൽ സൗഹൃദ മത്സരത്തിന് ഒരുങ്ങിയത്. സ്വീഡനെതീരായ സൗഹൃദമത്സരത്തിന്റെ 24 മിനിറ്റിൽ റാഫേൽ ലിയോ നേടുന്ന ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ പോർച്ചുഗലിനു വേണ്ടി 33മിനിറ്റിൽ നൂനസ്, 45 മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ കൂടി ഗോളുകൾ നേടിയതോടെ ആദ്യപകുതി മൂന്ന് ഗോൾ ലീഡിൽ പോർച്ചുഗൽ അവസാനിപ്പിച്ചു.
2007: first Portugal cap
— B/R Football (@brfootball) March 21, 2024
2024: 135th Portugal cap
Pepe is timeless 🇵🇹 pic.twitter.com/i4J0K9hxrK
57 മിനിറ്റിൽ ബ്രൂമയുടെ ഗോളിലൂടെ നാലാം ഗോൾ സ്വന്തമാക്കിയ പോർച്ചുഗലിനെതിരെ 58 മിനിറ്റ്ൽ ഒരു ഗോൾ തിരിച്ചടിച്ചുവെങ്കിലും അറുപത് മിനിറ്റിൽ ഗോൻസാലോ റാമോസിലൂടെ പോർച്ചുഗൽ അഞ്ചു ഗോളുകൾ തികച്ചു. 90മിനിറ്റിൽ സ്വീഡൻ രണ്ടാമത്തെകോൽഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം 5 – 2 സ്കോർ അവസാനിക്കുകയായിരുന്നു.
It ends all square at the Damac Stadium.#AFGIND ⚔️ #FIFAWorldCup #AsianQualifiers 🏆 #BlueTigers 🐯 #IndianFootball ⚽️ pic.twitter.com/QQCrY3igZD
— Indian Football Team (@IndianFootball) March 21, 2024
അതേസമയം ലാറ്റിനമേരിക്കൻ ടീമായ വെനിസ്വേലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി യൂറോപ്പിലെ ശക്തരായ ഇറ്റലി സൗഹൃദമത്സരം വിജയിച്ചു കയറി. മിഡിൽ ഈസ്റ്റിൽ വെച്ച് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ഫുട്ബോൾ ടീമിന് സമനിലക്കുരുക്ക് ലഭിച്ചു. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഖത്തറിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ.