യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയവുമായി പോർച്ചുഗൽ. ഇന്നലെ ലിസ്ബണിൽ നടന്ന മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോര്ച്ചുഗൽ നേടിയത്. ഇരട്ട ഗോളും അസിസ്റ്റുമായി മികച്ച പ്രകടനം നടത്തിയ ബ്രൂണോ ഫെർണാണ്ടസാണ് ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലൂസിൽ പോർച്ചുഗലിന്റെ വിജയം എളുപ്പമാക്കിയത്.ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബെർണാഡോ സിൽവ പോർചുഗലിനായി സ്കോറിന് തുറന്നു. 77 ആം മിനുട്ടിൽ ഫെർണാണ്ടസ് രണ്ടാമത്തേ ഗോൾ നേടി.
റൂബൻ നെവ്സിന്റെ ക്രോസിൽ നിന്ന് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെയാണ് യുണൈറ്റഡ് താരം ഗോൾ നേടിയത്.സ്റ്റോപ്പേജ് ടൈമിൽ ഫെർണാണ്ടസ് പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോൾ നേടി.ഗ്രൂപ്പ് ജെയിലെ ആദ്യ മൂന്ന് മത്സരങ്ങൾ വിജയിച്ച പോർച്ചുഗൽ 13 ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ല.ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ജെയിൽ ഒന്നാമതുള്ള റോബർട്ടോ മാർട്ടിനെസിന്റെ ടീം ചൊവ്വാഴ്ച ഐസ്ലൻഡിനെതിരെ നേരിടും.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാപ്റ്റന്റെ ആംബാൻഡ് ധരിച്ച് 90 മിനിറ്റും കളിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല . പോർചുഗലിനായി റൊണാൾഡോ 199 മത്തെ മത്സരമാണ് കളിച്ചത്.ആദ്യ പകുതിയുടെ മധ്യത്തിൽ ഹെഡ്ഡറിലൂടെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.
ബ്രസൽസിൽ നടന്ന ഗ്രൂപ്പ് എഫ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 2024 യോഗ്യതാ മത്സരത്തിൽ ബെൽജിയത്തെ 1-1 സമനിലയിൽ തളച്ച ഓസ്ട്രിയ ഒരു പ്രധാന എവേ പോയിന്റ് നേടി.അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യുറോ കപ്പിലേക്ക് യോഗ്യത നേടുന്നതിനെക്കുള്ള കഠിന ശർമത്തിലാണ് ഓസ്ട്രിയ. ജയത്തോടെ ഏഴു പോയിന്റുമായി അവർ ഗ്രൂപ്പിൽ ഒന്നാമതായി. ബെൽജിയം മൂന്നും ഓസ്ട്രിയ രണ്ടും മത്സരവുമാണ് കളിച്ചിട്ടുള്ളത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ബെൽജിയം മിഡ്ഫീൽഡർ ഒറെൽ മംഗളയുടെ സെൽഫ് ഗോളിൽനിന്നും ഓസ്ട്രിയ ലീഡ് നേടി.
പരിക്കേറ്റ കെവിൻ ഡി ബ്രൂയിന്റെ അഭാവത്തിൽ ബെൽജിയം ക്യാപ്റ്റൻ റൊമേലു ലുക്കാക്കു ആയിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു നല്ല അവസരം നഷ്ടപ്പെടുത്തിയെങ്കിലും 61-ാം മിനിറ്റിൽ ലുകാകു ബെൽജിയത്തിന് സമനില നേടിക്കൊടുത്തു.ഈ ഗോൾ തന്റെ രാജ്യത്തിനായി 108 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളായി ലുക്കാക്കുവിന്റെ റെക്കോർഡ് വർദ്ധിപ്പിച്ചു.എന്നാൽ സമനിലയോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ബെൽജിയത്തിന്റെ തുടർച്ചയായ 15 വിജയങ്ങളുടെ ഓട്ടം അവസാനിപ്പിച്ചു.
സ്റ്റോപ്പേജ് ടൈമിൽ ബെൽജിയൻ താരം യുറി ടൈലിമാൻസ് എടുത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടിയപ്പോയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ബെൽജിയത്തിന്റെ പുതിയ കോച്ച് ഡൊമെനിക്കോ ടെഡെസ്കോയുടെ ഹോം അരങ്ങേറ്റം നിരാശാജനകമായിരുന്നു, ചൊവ്വാഴ്ച എസ്തോണിയയ്ക്കെതിരെ അടുത്ത മത്സരം.