മുൻ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗൽ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു.2022 ലോകകപ്പിൽ പോർച്ചുഗൽ പുറത്തായതിന് ശേഷം ഫെർണാണ്ടോ സാന്റോസിന് പകരക്കാരനായി 49 കാരനായ മാർട്ടിനെസിനെ കൊണ്ട് വന്നത്.മുൻപ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണെ പരിശീലിപ്പിച്ചിട്ടുള്ള മാർട്ടിനസ് അടുത്ത വേൾഡ് കപ്പ് വരെ പോർചുഗലിനൊപ്പമുണ്ടാവും.
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരെ പോർച്ചുഗൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു ഇതിനു ശേഷമായിരുന്നു പുതിയ പരിശീലകനെ പോർച്ചുഗൽ നിയമിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സൂപ്പർ താരത്തെ സാൻ്റോസ് സൈഡ് ബഞ്ചിലിരുത്തിയത് ലോകകപ്പ് വേളയിൽ വലിയ ചർച്ചയായി മാറിയിരുന്നു. പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം പോർച്ചുഗലിൽ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ “ 19 വർഷം ദേശീയ ടീമിന്റെ ഭാഗമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ബഹുമാനത്തിന് അർഹനാണ്, ഞങ്ങൾ അതിനെക്കുറിച്ച് ഉടൻ സംസാരിക്കും” എന്നാണ് മറുപടി പറഞ്ഞത്.
“കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന 26 കളിക്കാരെയും എനിക്ക് ബന്ധപ്പെടണം… ക്രിസ്റ്റ്യാനോ ആ പട്ടികയിലെ കളിക്കാരനാണ്, 118 ഗോളുകളുമായി പോർച്ചുഗലിന്റെ എക്കാലത്തെയും റെക്കോർഡ് സ്‌കോറർ ആയ റൊണാൾഡോയുമായി ഇരുന്ന് സംസാരിക്കും” മാർട്ടിനെസ് പറഞ്ഞു.ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ ബെൽജിയം പരിശീലകസ്ഥാനം മാർട്ടിനെസ് ഒഴിഞ്ഞു.
Official, confirmed. Roberto Martinez has been appointed as new Portugal head coach after Fernando Santos, as expected 🚨🇵🇹 #Portugal
— Fabrizio Romano (@FabrizioRomano) January 9, 2023
“Cristiano Ronaldo deserves respect after 19 years as part of the national team, we’re gonna speak about that together soon”, he says. pic.twitter.com/5ymzUS7YT8
ലോകത്തിലെ ഏറ്റവും കഴിവുള്ള ടീമുകളിലൊന്നിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാർട്ടിനെസ് പറഞ്ഞു. “വലിയ പ്രതീക്ഷകളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു … എന്നാൽ വളരെ വലിയ ഒരു ടീം ഉണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു … ഒപ്പം ഞങ്ങൾ ഒരുമിച്ച് ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും” മാർട്ടിനെസ് പറഞ്ഞു.