തുടർച്ചയായ മൂന്നാം പ്രീ സീസൺ ഫ്രണ്ട്ലി മത്സരവും ജയിച്ചു കയറി കാറ്റലോണിയൻ ടീം. ജിംനാസ്റ്റിക്, ജിറോണ എന്നീ ടീമുകൾക്ക് മേൽ വ്യക്തമായ ആധിപത്യത്തോടെ വിജയിച്ച ശേഷം സ്റ്റട്ട്ഗാർട്ടിനെ ബാഴ്സ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം.ബാഴ്സലോണക്ക് വേണ്ടി പുതിയ സൈനിംഗായ മെംഫിസ് ഡിപായും യൂസുഫ് ഡെമിറും റിക്വി പുയിജുമാണ് ഗോളടിച്ചത്. റൊണാൾഡ് കൊമന്റെ കീഴിൽ മൂന്നാം പ്രീ സീസൺ ജയമാണ് ബാഴ്സലോണ നേടുന്നത്.22ആം മിനുട്ടിൽ ഫ്രാങ്കി ഡെയോങ്ങിന്റെ ലോങ്ങ് ബോൾ ലക്ഷ്യത്തിലെത്തിച്ച് ഡിപായാണ് ബാഴ്സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. വൈകാതെ തന്നെ മറ്റൊരു ന്യൂ സൈനിംഗായ യൂസുഫ് ഡെമിർ ബാഴ്സയുടെ രണ്ടാം ഗോളും നേടി.
മെംഫിസ് ഡിപായുടെ ഡ്രാഗ് ബാക്ക് കളക്റ്റ് ചെയ്ത അന്റോണിൻ ഗ്രീസ്മാനാണ് ഡെമിറിന്റെ ഗോളിന് വഴിയൊരുക്കിയത്.ബാർസിലോണ അടുത്ത മത്സരത്തിൽ റെഡ്ബുൾ സൽസ്ബർഗിനെ അവരുടെ തട്ടകത്തിൽ നേരിടും. ഒരു പുനർജ്ജീവനതിനു ശ്രമിച്ചു കൊണ്ടിരിക്കുന്ന ബാർസിലോണ ക്കു പ്രതീക്ഷ പകരുന്ന പ്രീ സീസണലൂടെ ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാൽപ്പന്തു കളിയുടെ മാന്ദ്രികൻ ലയണൽ മെസ്സി കൂടെ ടീമിനൊപ്പം ചേരുന്നതോടെ മറ്റു യൂറോപ്യൻ ക്ലബ്ബുകൾക്ക് ശക്തമായ വെല്ലുവിളി ആകുമെന്ന് തീർച്ച.
മറ്റൊരു മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നാപോളി പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇറ്റാലിയൻ ടീമിന്റെ ജയം.വി ഒസിംഹെൻ (69 ‘, 71’), മച്ചാച്ച് (85 ‘) എന്നിവരാണ് വിജയ ഗോൾ നേടിയത്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും പ്രീ സീസണിൽ വിജയം കണ്ടു . ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊൻസായെയാണ് അവർ പരാജയപ്പെടുത്തിയത്.എഫ് റാനോച്ചിയ (13 ‘), കുലുസെവ്സ്കി (53’) എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്.
💥 Memphis Depay! pic.twitter.com/hGQiVpVVea
— FC Barcelona (@fcbarcelona_tr) July 31, 2021
ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നാല് ഗോളുകൾക്ക് ബാർൻസ്ലിയെ പരാജയപ്പെടുത്തി. എഡോസി (23 ‘), നൈറ്റ് (30’), മഹ്റെസ് (34 ‘), അക്കെ (68’) എന്നിവർ സിറ്റിക്കായി ഗോൾ നേടി. അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ പരാജയപെടുത്തിയപ്പോൾ എസി മിലൻ നൈസ് സമനിലയിൽ തളച്ചു. മിലാണ് വേണ്ടി പുതിയ സൈനിങ് ജിറൂദ് ഗോൾ നേടി.