“എനിക്ക് പ്രീമിയർ ലീഗ് നഷ്‌ടമായി”: ആസ്റ്റൺ വില്ല അരങ്ങേറ്റത്തിന് ശേഷം ഫിലിപ്പ് കുട്ടീഞ്ഞോ
ആസ്റ്റൻ വില്ലയ്ക്കായുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ബ്രസീലിയൻ മിഡ് ഫീൽഡർ ഫിലിപ്പെ കുട്ടീന്യോ. രണ്ടാം പകുതിയിൽ ഇറങ്ങി 14 മിനിറ്റിനുള്ളിൽ ഒരു അസിസ്റ്റും ഒരു ഗോളും സമ്മാനിച്ചാണ് ‘ലിറ്റിൽ മജീഷ്യൻ’ ടീമിനെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വില്ല പാർക്കിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ആസ്റ്റൻ വില്ലയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് കുട്ടീന്യോയാണ്.
പ്രീമിയർ ലീഗിൽ സ്വപ്ന സമാനമായ തിരിച്ചുവരവ് തന്നെയാണ് ഫിലിപ്പെ കുട്ടിന്യോ നടത്തിയിരിക്കുന്നത്. ബാഴ്സലോണയിൽ നിന്ന് ലോണിൽ ഒരാഴ്ച മുൻപാണ് 29 കാരനായ കുട്ടീന്യോ ആസ്റ്റൻ വില്ലയിൽ എത്തിയത്. ലിവർപൂളിലെ മുൻ സഹതാരവും ആസ്റ്റൻ വില്ലയുടെ പരിശീലകനുമായ സ്റ്റീവൻ ജെറാർഡിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ബ്രസീലിയൻ താരത്തെ ആസ്റ്റൻ വില്ലയിലേക്ക് കൊണ്ടുവന്നത്. 2018 ൽ ലിവർപൂളിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയ ശേഷം 4 വര്ഷം കഴിഞ്ഞാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത് .
“എനിക്ക് ഈ ഗെയിമുകളും പ്രീമിയർ ലീഗും നഷ്‌ടമായി. എന്റെ പുതിയ ടീമംഗങ്ങൾക്കൊപ്പം ഇവിടെയെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” കുട്ടീഞ്ഞോ സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു.”ഇതൊരു നല്ല തുടക്കമായിരുന്നു, അവസാനം വരെ ഞങ്ങൾ പൊരുതി , പക്ഷേ ഞങ്ങൾക്ക് വിജയിക്കാനായില്ല ” ബ്രസീലിയൻ പറഞ്ഞു.വില്ലയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് പരിഭ്രാന്തിയിലായിരുന്നോ എന്ന ചോദ്യത്തിന്, കുട്ടീഞ്ഞോ പറഞ്ഞു: “അതെ, കുറച്ച്, എനിക്ക് ഇംഗ്ലീഷ് നന്നായി അറിയില്ല,എപ്പോഴും സംസാരിക്കുന്നതിനേക്കാൾ കളിക്കാനാണ് എനിക്കിഷ്ടം’.”എനിക്ക് സന്തോഷമുണ്ട്, ഇത് ആദ്യത്തെ ഗെയിമായിരുന്നു, മെച്ചപ്പെടുത്താനും മികച്ച രൂപത്തിലായിരിക്കാനും ഞാൻ കഠിനാധ്വാനം ചെയ്യാൻ ആഗ്രഹിക്കുന്നു” ബ്രസീലിയൻ പറഞ്ഞു.
Philippe Coutinho returned to the Premier League in style 💥
— B/R Football (@brfootball) January 16, 2022
(via @AVFCOfficial)pic.twitter.com/BXnAG906Iw
2018 ൽ ലിവർപൂൾ വിടുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു കുട്ടീന്യോ, എന്നാൽ സ്പെയിനിലെ തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.”നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അത് കഴിഞ്ഞ കാലത്താണ്,” കുട്ടീന്യോ പറഞ്ഞു.”ഞാൻ ഇവിടെയുണ്ട്, ക്ലബ്ബിന്റെയും മാനേജരുടെയും ലക്ഷ്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്റെ ടീമംഗങ്ങളെയും ക്ലബ്ബിനെയും സഹായിക്കുന്നതിന് നാണായി ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” ബ്രസീലിയൻ പറഞ്ഞു.