ഖത്തർ ലോകകപ്പിനു മുൻപ് ലയണൽ സ്കലോണിയുടെ അർജന്റീന ടീമിനായി ലയണൽ മെസി കഴിഞ്ഞാൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായിരുന്നു ലൗടാരോ മാർട്ടിനസ്. എന്നാൽ ലോകകപ്പിൽ താരത്തിന് തീരെ തിളങ്ങാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, പല മത്സരങ്ങളിലും നിർണായകമായ അവസരങ്ങൾ തുലച്ചു കളഞ്ഞ് ആരാധകരുടെ വിമർശനത്തിന് കാരണമാവുകയും ചെയ്തു.
അർജന്റീനക്കായി മോശം ഫോമിലാണെങ്കിലും ക്ലബ് തലത്തിൽ ഉജ്ജ്വല ഫോമിലാണ് ലൗടാരോ മാർട്ടിനസ് കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് താനെന്ന് തെളിയിച്ച താരം കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ വെറോണക്കെതിരെ ഇന്റർ ആറു ഗോളിന്റെ വിജയം നേടിയപ്പോൾ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി.
ഇന്റർ മിലാനിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന അർജന്റീന താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്ത സീസണിൽ ഒരു സ്ട്രൈക്കറെ ആവശ്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന സ്ട്രൈക്കർമാരിലൊരാൾ ലൗടാരോയാണ്. അർജന്റീന താരത്തിന് വേണ്ടി ആന്റണി മാർഷ്യലിനെ വിട്ടുകൊടുക്കാൻ അവർ തയ്യാറാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിനു പുറമെ ടോട്ടനം ഹോസ്പേറും ലൗറ്റാരോയെ ലക്ഷ്യമിടുന്നുണ്ട്. അടുത്ത സമ്മറിൽ ടീമിന്റെ പ്രധാന സ്ട്രൈക്കറായ ഹാരി കേൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കാറാനുള്ള സാധ്യതയുണ്ട്. അത് സംഭവിച്ചാൽ പകരക്കാരനായി ലൗറ്റാരോയെ സ്വന്തമാക്കാനാണ് ടോട്ടനം ഒരുങ്ങുന്നത്. ചെൽസി, ആഴ്സണൽ തുടങ്ങിയ ക്ളബുകൾക്കും ലൗടാരോ മാർട്ടിനസിൽ താൽപര്യമുണ്ട്.
🚨 Real Madrid, Chelsea, Arsenal, Tottenham and Manchester United are monitoring the situation of Inter Milan's 25-year-old Argentine striker Lautaro Martinez. 🇦🇷 ⚫🔵 #IMInter https://t.co/3GZI9Pqurn pic.twitter.com/MJFiSN915O
— Ekrem KONUR (@Ekremkonur) May 2, 2023
ഈ സീസണിൽ മുപ്പത്തിരണ്ട് ഗോളുകളിലാണ് ലൗടാരോ മാർട്ടിനസ് പങ്കാളിയായത്. ഇന്റർ മിലാനെ ലീഗിൽ ടോപ് ഫോറിൽ എത്തിക്കാനും ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് നയിക്കാനും താരത്തിന് കഴിഞ്ഞു. ഇനി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് താരത്തിന് മുന്നിലുള്ളത്. 2010ൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്.