ലയണൽ മെസിയുടെ അടുത്ത ലക്ഷ്യസ്ഥാനം ബാഴ്‌സലോണയ്ക്കും അൽ ഹിലാലിനും ഇടയിൽ തൂങ്ങിക്കിടക്കുന്നതിനാൽ ലയണൽ മെസ്സി ട്രാൻസ്ഫർ സാഗ ഓരോ ദിവസം കഴിയുന്തോറും തീവ്രമാവുകയാണ്. എന്നാൽ ഉയർന്നുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും 2022 ഫിഫ ലോകകപ്പ് ജേതാവിനോട് അതീവ താൽപര്യം കാണിക്കുന്നു.
ഇന്നലെ വരെ മെസ്സിയുടെ ബാഴ്‌സലോണയിലെ മാറ്റം ഉറപ്പായിരുന്നു .എന്നാൽ മീറ്റിംഗിൽ കറ്റാലൻ ഭീമന്മാർക്ക് ഒരു ഔദ്യോഗിക ബിഡ് കൊണ്ടുവരാൻ കഴിഞ്ഞില്ല.ലിയോയുടെ ഏജന്റും പിതാവുമായ ജോർജ്ജ് മെസ്സിയും ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ടയും തമ്മിലുള്ള ചർച്ച വിജയമായില്ല.സൗദി അറേബ്യൻ ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ഏതൊരു കായിക ഇനത്തിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരമാക്കി മാറ്റും.
April 4, details revealed here: more than €400m per season guaranteed plus commercial deals, for two years.
— Fabrizio Romano (@FabrizioRomano) June 6, 2023
This was and this is still the official bid from Saudi side Al Hilal for Leo Messi.
…waiting on final decision soon. https://t.co/iHEO9I7NTV
എന്നാൽ പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ക്ലബ്ബുകൾക്ക് 35 കാരനോട് താൽപ്പര്യമുണ്ടെന്നും എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെയും നെയ്മറെയും ഓൾഡ് ട്രാഫോഡിൽ കൊണ്ടുവരാൻ നോക്കുന്നതായും എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു.യൂറോപ്പിൽ തന്നെ നിലനിൽക്കാൻ ആഗ്രഹിക്കുന്ന ലിയോ മെസ്സിയെ ബാഴ്സലോണ സൈൻ ചെയ്യുന്നില്ലെങ്കിൽ മറ്റു യൂറോപ്യൻ ക്ലബ്ബുകൾക്ക് മുൻഗണന ലഭിച്ചേക്കും എന്ന പ്രതീക്ഷയും യൂറോപ്പിൽ നിന്നുള്ള വമ്പൻമാർക്ക് ഉണ്ട്.
Xavi on Leo Messi’s decision expected soon: “Messi has the frying pan by it’s handle — it’s up to him”. 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) June 6, 2023
“The situation is in the hands of Laporta and Jorge Messi, we’ll see how it ends”. pic.twitter.com/nG6IObzaqf
എന്തായാലും ലിയോ മെസ്സി ട്രാൻസ്ഫർ ചർച്ചകൾ അവസാനത്തോട് അടുക്കുമ്പോൾ കൂടുതൽ ക്ലബ്ബുകളാണ് സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ വേണ്ടി രംഗത്ത് വരുന്നത്. ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകി സൗദി ക്ലബ് അൽ ഹിലാൽ ലിയോ മെസ്സിയുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്.