ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവര്പൂളിനെ പരാജയപ്പെടുത്തിയ അതെ ടീമുമായെത്തിയ യുണൈറ്റഡ് എവേ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണിനെ പരാജയപ്പെടുത്തി.
രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാത്ത മത്സരത്തിൽ റയൽ മാഡ്രിഡിൽ നിന്നുമെത്തിയ ബ്രസീലിയൻ മിഡ്ഫീൽഡർ കസ്‌മിറോ യൂണൈറ്റഡിനായി തനറെ ആദ്യ മത്സരം കളിച്ചു. ആദ്യ പകുതിയിൽ ഗോളവസരങ്ങൾ കുറവായിരുന്നെങ്കിലും യൂണൈറ്റഡാണ് കാളി നിയന്ത്രിച്ചത്. ഗോൾ രഹിതമായി ആദ്യ പകുതിക്ക് ശേഷം 48 ആം മിനുട്ടിൽ ക്ടോമിനക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു.
55ആം മിനുട്ടിൽ പോർച്ചുഗീസ് താരം ഡാലോട്ടിന്റെ പാസിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് ആണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്.മത്സരത്തിന്റെ 80ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോയെ കളത്തിൽ ഇറക്കി. ബ്രസീലിയൻ താരത്തിന്റെ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ മത്സരമായി ഇത്.കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുണൈറ്റഡ് തുടർച്ചയായി രണ്ട് മത്സരങ്ങൾ പ്രീമിയർ ലീഗിൽ വിജയിക്കുന്നത്.
നാലു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് ഉള്ളത്.1936 ന് ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം എവേ ലീഗ് റൺ ഇതോടെ അവസാനിക്കുകയാണ് .റെഡ് ഡെവിൾസ് ഏഴ് എവേ മത്സരങ്ങൾ പരാജയപ്പെട്ടിട്ടിരുന്നു.