ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും.അഞ്ചു മത്സരങ്ങൾ അവസാനിച്ചപ്പോൾ 13 പോയിന്റുമായി ചെൽസിയാണ് പോയിന്റ് ടേബിളിൽ ഒന്നാമതായി നിൽക്കുന്നത് . 10 പോയിന്റുമായി സിറ്റി അഞ്ചാം സ്ഥാനത്താണ്. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ടു ടീമുകൾ തന്നെയാണ് സിറ്റിയും ചെൽസിയും.കഴിഞ്ഞ ആഴ്ച സതാംപ്ടണോട് നടന്ന ഒരു 0-0 സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് സിറ്റി ചെൽസിയെ നേരിടാനെത്തുന്നത്.കഴിഞ്ഞ സീസണിൽ നേരിട്ടതിനേക്കാൾ ശക്തരായ കിരീട പോരാട്ടമായിരിക്കും സിറ്റിക്ക് നേരിടേണ്ടി വരിക. കഴിഞ്ഞ സീസൺ മുതൽ സ്ഥിരമായി ഒരു സ്ട്രൈക്കർ ഇല്ലാതെയാണ് സിറ്റി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഇത് വലിയ രീതിയിൽ അവരെ ബാധിക്കുന്നുണ്ട് എന്ന് ഈ സീസണിലെ പല മത്സരങ്ങളിൽ നിന്നും മനസ്സിൽക്കിയെടുക്കാനും സാധിക്കും.
സീസണിലെ അഞ്ച് മത്സരങ്ങൾക്ക് ശേഷം ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവയ്ക്ക് മൂന്ന് പോയിന്റ് പിന്നിലാണ് ഗാർഡിയോളയുടെ ചാമ്പ്യന്മാർ.ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയിനെതിരെ മത്സരത്തിന് ശേഷം ആൻഫീൽഡിൽ ലിവർപൂളിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സിറ്റി. മെയ് മാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയിച്ചത്തിനു ശേഷം ആദ്യമായാണ് തോമസ് തുച്ചൽ ഗാർഡിയോളയെ നേരിടാനെത്തുന്നത്. ചാമ്പ്യൻസ് ലീഗിലെ വിജയത്തോടെ സിറ്റിക്കെതിരെ ചെൽസിയുടെ ഹാട്രിക്ക് വിജയങ്ങൾ പൂർത്തിയാക്കി.നാളെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ തുടർച്ചയായ നാല് ഗെയിമുകളിൽ ഗ്വാർഡിയോളയെ തോൽപ്പിക്കുന്ന ആദ്യ മാനേജരായി തുച്ചൽ മാറും.
ചെൽസിയുടെ ഈ സീസണിലെ ട്രാൻസ്ഫെറുകളിൽ ഒന്നായ ലുകാകുവിന്റെ സാനിധ്യം തന്നെയാണ് ചെൽസിയുടെ അനുകൂല ഘടകം. ട്രാൻസ്ഫർ വിൻഡോയിൽ ഗാർഡിയോള ചെയ്യാത്തത് തുച്ചൽ ചെയ്തപ്പോൾ മികച്ചൊരു ഗോൾ സ്കോറാരെ ചെൽസിക്ക് ലഭിച്ചു.ഇന്റർ മിലാനിൽ നിന്ന് ചേർന്ന റൊമേലു ലുക്കാക്കുവിന് 97.5 മില്യൺ പൗണ്ട് (134 മില്യൺ ഡോളർ) ക്ലബ് റെക്കോർഡിനായി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മടങ്ങിയതിനുശേഷം എല്ലാ മത്സരങ്ങളിലും ഇതിനകം നാല് ഗോളുകളുണ്ട്.100 മില്യൺമുടക്കി ജാക്ക് ഗ്രീലീഷിനെ എത്തിഹാദിൽ എത്തിച്ചതാണ് സിറ്റിയുടെ ഈ സീസണിലെ മികച്ച ട്രാൻസ്ഫർ. എന്നാൽ അര്ജന്റീന ഇന്റർനാഷണൽ സെർജിയോ അഗ്യൂറോയുടെ പിൻഗാമിയെ കണ്ടെത്താൻ ഗാർഡിയോളക്ക് സാധിച്ചില്ല എന്നത് അവരുടെ വലിയ കുറവ് തന്നെയാണ്.
പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനോട് തോൽവിയോടെ തുടങ്ങിയ സിറ്റി അടുത്ത മത്സരങ്ങളിൽ ആഴ്സനലിനെതിരെയും നോർവിചിനെതിരെയും അഞ്ചു ഗോളുകളുടെ വിജയം നേടി. ചാംപ്യൻസ്ലീഗിൽ ലൈപ്സിഗിനെതിരെ ആറു ഗോളുകൾ നേടുകയും ചെയ്തു.കഴിഞ്ഞ സീസണിൽ സിറ്റിക്ക് അവരുടെ ആദ്യ 12 ലീഗ് മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രം വിജയിച്ച് മന്ദഗതിയിലുള്ള തുടക്കം ആയിരുന്നു. അത്പോലെ ഈ സീസണിലും വലിയ തിരിച്ചു വരവാണ് സിറ്റി ലക്ശസ്യം വെക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൂപ്പർ തരാം റൊണാൾഡോ തിരിച്ചു വന്നതും കഴിഞ്ഞ സീസണിൽ വ്യത്യസ്തമായി താരങ്ങൾ പരിക്കിൽ നിന്നും മോചിതരായി എന്നതും ലിവർപൂളും സിറ്റിക്ക് കിരീടം നിലനിർത്തുന്നതിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്