ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സിയുടെ കൂടെ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടാത്ത ഫുട്ബോൾ താരങ്ങൾ കുറവാണ്. ലിയോ മെസ്സിയുടെ മാന്ത്രികത നിറഞ്ഞ കളത്തിലെ പ്രകടനത്തിനു മുന്നിൽ വീണു പോകുന്നവരാണ് എതിരാളികൾ പോലും. നിലവിൽ ഇന്റർമിയാമി ടീമിനു കളിക്കുന്ന മെസ്സിയെക്കുറിച്ച് വാഴ്ത്തി പാടുകയാണ് പ്രീമിയർ ലീഗിലെ താരങ്ങൾ.
താൻ നേരിട്ടതതിൽ വച്ച് ഏറ്റവും കടുത്ത എതിരാളി ലിയോ മെസ്സി ആണെന്ന് ലിവർപൂളിന്റെ സൂപ്പർ താരം പറയുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു സൂപ്പർ താരം പറയുന്നത് ലിയോ മെസ്സിയുടെ കൂടെ കളിക്കാനുള്ള അതിയായ ആഗ്രഹത്തെ കുറിച്ചാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം കെയിൽ വാൽകർ ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് മെസ്സിയെ കുറിച്ച് സംസാരിച്ചത്.
Trent Alexander-Arnold: "The toughest opposition player? Messi." 🇦🇷🏴
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 19, 2024
🎥 @M30Xtra
pic.twitter.com/r2LaHMa3IX
“ഞാൻ ഒപ്പം കളിക്കണമെന്ന് ആഗ്രഹിക്കുന്ന കളിക്കാരൻ ലിയോ മെസ്സിയാണ്. ഞങ്ങടെ പരിശീലകനായ പെപ് ഗ്വാർഡിയോള ലിയോ മെസ്സിയെ കുറിച്ച് പറയുന്നതും അദ്ദേഹത്തിന്റെ പിച്ചിലെ പ്രഭാവലയത്തെക്കുറിച്ച് വിശദീകരിക്കുന്നതെല്ലാം കേൾക്കുമ്പോൾ മെസ്സിക്കൊപ്പം കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജൂലിയൻ അൽവാരസിനോട് ലിയോ മെസ്സിയെ കുറിച്ച് സംസാരിക്കാറുണ്ട്. ” – കെയ്ൽ വാൽകർ പറഞ്ഞു.
Kyle Walker: "The player I would like to play with? I think it'd have to be Lionel Messi. Pep, just what he says about him, his aura on the pitch.
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 19, 2024
"I spoke to Julián Álvarez about him and just what he [Messi] brings to the team…" @FIFPRO pic.twitter.com/ntydrfu6CD
അതേസമയം മറ്റൊരു ഇന്റർവ്യൂവിൽ ലിവർപൂളിന്റെ ഇംഗ്ലീഷ് താരമായ അലക്സാണ്ടർ അർനോൽഡ് താൻ നേരിട്ടതിൽ വെച്ച് ഏറ്റവും കടുത്ത എതിരാളി ലിയോ മെസ്സിയാണെന്ന് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന മുൻനിര ക്ലബ്ബുകളുടെ മികച്ച താരങ്ങളാണ് ലിയോ മെസ്സിയെ കുറിച്ച് വാഴ്ത്തി പാടുന്നത്. ആധുനിക ഫുട്ബോളിൽ മെസ്സി സൃഷ്ടിച്ച തരംഗം എത്രത്തോളം ഉണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.