പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന അവസാന ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് പരാജയപെട്ടു. ഏഴാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റ് ഹാമിനെ ബ്രൈറ്റൺ 3-1ന് പരാജയെപ്പടുത്തിയതോടെ യുണൈറ്റഡ് ആറാം സ്ഥാനത്ത് ഉറപ്പിക്കുകയും അടുത്ത വർഷത്തെ യൂറോ കപ്പിൽ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ പ്രയാസപ്പെട്ടു.യുണൈറ്റഡിനെതിരായ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം സ്വന്തം തട്ടകത്തിൽ പാലസ് ആഘോഷിച്ചപ്പോൾ ഫോർവേഡ് വിൽഫ്രഡ് സാഹ ആദ്യ പകുതിയിൽ തന്റെ മുൻ ടീമിനെതിരെ ഗോൾ നേടി.58 പോയിന്റോടെ യുണൈറ്റഡ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പോയിന്റ് നേടി.ഈ പരാജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ് 56 പോയിന്റുമായി എഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർ കോൺഫറൻസ് ലീഗിൽ കളിക്കും.
ആഴ്സണൽ എവർട്ടനെതിരെ 5-1 ന് ശക്തമായ വിജയത്തോടെ സീസൺ അവസാനിപ്പിച്ചു. എന്നാൽ അവസന മത്സരത്തിൽ നോർവിച്ച് സിറ്റിയെ തോൽപ്പിച്ചതിനാൽ ടോട്ടൻഹാം ഹോട്സ്പറിൽ നിന്ന് അവസാന ചാമ്പ്യൻസ് ലീഗ് സ്ഥാനം നേടാൻ സാധിച്ചില്ല.ഗബ്രിയേൽ മാർട്ടിനെല്ലി, എഡ്ഡി എൻകെറ്റിയ, സെഡ്രിക് സോറസ്, ഗബ്രിയേൽ മഗൽഹെസ്, മാർട്ടിൻ ഒഡെഗാർഡ് എന്നിവർ ആഴ്സണലിന് വേണ്ടി വലകുലുക്കി, ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഡോണി വാൻ ഡി ബീക്കിന്റെ ഗോൾ എവർട്ടണിന് ചെറിയ ആശ്വാസം ഗോൾ നേടി .
ടോട്ടൻഹാം എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് നോർവിചിനെ കീഴടക്കിയത്.ഡി കുലുസെവ്സ്കി (16′, 64′), എച്ച് കെയ്ൻ (32′), എസ് ഹ്യൂങ്-മിൻ (70′, 75′) എന്നിവരാണ് ടോട്ടൻഹാമിന്റെ ഗോളുകൾ നേടിയത്.ഈ വിജയത്തോടെ സ്പർസ് 71 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 69 പോയിന്റ് നേടി ആഴ്സണൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ബ്രെന്റ്ഫോർഡിനെതിരെ 2-1 വിജയത്തോടെ ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗ് നിലനിൽപ്പ് ഉറപ്പാക്കി.രണ്ടാം പകുതിയിൽ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ചു ലീഡ്സിനെ മുന്നിലെത്തിച്ചു.78-ാം മിനിറ്റിൽ സെർജി കാനോസിലൂടെ ബ്രെന്റ്ഫോഡ് സമനില ഗോൾ നേടി .രണ്ടു മിനുട്ടിനു ശേഷം കാനോസ് ചുവപ് കാർഡ് വാങ്ങി പുറത്ത് പോയി.അവസാന മിനുട്ടിൽ ഹാരിസൺ നേടിയ ഗോളിൽ ലീഡ വിജയം ഉറപ്പിച്ചു. ടർഫ് മൂറിൽ ന്യൂകാസിൽ യുണൈറ്റഡിനോട് ബേൺലിയുടെ 2-1 തോൽവി അവരെ പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കി.
ഹോം ഗ്രൗണ്ടിൽ വെച്ച് ന്യൂകാസിലിനെ നേരിട്ട ബേർൺലി ആണ് ആദ്യം ഗോൾ വഴങ്ങിയത്. 20ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിൽ കാലം വിൽസൺ വലയിൽ എത്തിച്ചു.60ആം മിനുട്ടിൽ ന്യൂ കാസിൽ വിൽസനിലൂടെ ലീഡ് ഉയർത്തി. 69 ആം മിനുട്ടിൽ കോർനെറ്റ് ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.ഈ വിജയത്തോടെ ലീഡ്സ് 38 പോയിന്റുമായിൽ ലീഗിൽ 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബേർൺലി 35 പോയിന്റുമായി 18ആം സ്ഥാനത്ത് ഫിനിഷ് ആവുകയും ചെയ്തു.