❝ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കറുത്ത കുതിരകളാവാൻ ആഴ്‌സണൽ ❞

ഒരു കാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ആഴ്‌സണൽ. 2000 ത്തിന്റെ തുടക്കകത്തിൽ പരിശീലകൻ ആർസെൻ വെങ്ങറുടെ നേതൃത്വത്തിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും മികവാർന്ന പ്രകടനം നടത്തിയ അവർക്ക് ആ കാലഘട്ടത്തിനു ശേഷം അത് തുടരാൻ സാധിച്ചില്ല. ഫ്രഞ്ച് സൂപ്പർ താരം തിയറി ഹെൻറിയുടെ കാലം തന്നെയായിരുന്നു അവരുടെ സുവർണ കാലഘട്ടം. പരിശീലകൻ ആർസെൻ വെങ്ങർ ക്ലബ് വിട്ടത് അവരെ പുറകോട്ടടിക്കുകയും ചെയ്തു.

പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ സ്ഥിരം സാന്നിധ്യമാവാറുള്ള ആഴ്സണലിന്‌ കഴിഞ്ഞ കുറച്ചു സീസണായി ചാമ്പ്യൻസ് ലീഗിൽ പോലും സ്ഥാനം ലഭിക്കാറില്ല എന്നത് ദുഖകരമായ കാര്യാമാണ്. മുൻ സീസണുകളിൽ പലപ്പോഴും തിരിച്ചു വരവിന്റെ സൂചനകൾ നൽകിയെങ്കിലും സ്ഥിരത കണ്ടെത്താൻ സാധിക്കാത്തത് വലിയ തിരിച്ചടിയായി. ഈ സീസണിൽ അതിനെല്ലാം ഒരു മാറ്റം കൊണ്ട് വരാനാണ് പരിശീലകൻ ആർട്ടെറ്റ ശ്രമിക്കുന്നത്.

മുൻ ലിവർപൂൾ കളിക്കാരൻ ജാമി കാരാഗറിന്റെ അഭിപ്രായത്തിൽ ഈ സീസണിൽ പ്രീമിയർ ലീഗിലെ കറുത്ത കുതിരകൾ ആഴ്‌സണൽ ആണെന്നാണ്.അവർക്ക് ആദ്യ നാലിൽ ഇടംപിടിക്കാൻ ഒരു അവസരമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആദ്യ മൂന്ന് ഗെയിമുകളിൽ തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടതിന് ശേഷം നാല് ഗെയിമുകൾ മൂന്നു ജയവും ഒരു സമനിലയുമായി മികച്ച ഫോമിലാണ് അവർ. ഈ പ്രകടനങ്ങളാണ് ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റയെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മാസ പുരസ്കാരം നേടാൻ സഹായിച്ചത്. എന്നിരുന്നാലും, ആദ്യ നാല് സ്ഥാനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെ മറികടക്കാൻ ഗണ്ണേഴ്സ് അവരുടെ ഫോം ഗണ്യമായി മെച്ചപ്പെടുത്തേണ്ടിവരുമെന്ന് കരാഗർ പറഞ്ഞു.

” ഏറ്റവും മികച്ച നാല് പ്രീമിയർ ലീഗ് ടീമുകൾ ഏതാണെന്നു വ്യക്തമെന്നും എന്നാൽ യൂറോപ്പ ലീഗ് സ്ഥാനങ്ങളിൽ ആരാണ് ഫിനിഷ് ചെയ്യുന്നത് എന്നത് രസകരമാണ്. “സീസൺ മുന്നേറുമ്പോൾ ശ്രദ്ധയോടെ കാണേണ്ട ടീം ആഴ്സണലാണ്. യുവനിരയിൽ സ്ഥിരത കൈവരിക്കാൻ അവർക്ക് കഴിയുമെങ്കിൽ, യൂറോപ്യൻ ഫുട്ബോളിന്റെ അഭാവം പരിശീലന ഗ്രൗണ്ടിൽ തന്റെ കളിക്കാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ആർട്ടെറ്റയ്ക്ക് ഒരു വലിയ സഹായമാകും. അവർക്ക് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാവുമെന്നും മുൻ ലിവർപൂൾ താരം പറഞ്ഞു.”

ഏഴ് മത്സരങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് പട്ടികയിൽ ആഴ്സണൽ പത്ത് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.ചെൽസിയെക്കാൾ ആറ് പോയിന്റ് പിന്നിലാണ്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ, ബ്രൈറ്റൺ എന്നീ നാല് ടീമുകൾ 14 പോയിന്റുമായി പിന്നിലുണ്ട്.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 18 ന് നടക്കുന്ന പ്രീമിയർ ലീഗിൽ ആഴ്സണൽ ക്രിസ്റ്റൽ പാലസിനെ നേരിടും.

Rate this post