നാണക്കേടിന്റെ റെക്കോർഡും പേറി മെസ്സിയും നെയ്മറും ഇല്ലാത്ത പിഎസ്ജി |PSG

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ പ്രീമിയർ ലീഗിലെ ന്യൂ കാസിൽ യുണൈറ്റഡ്നെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പി എസ് ജി തോൽവി വഴങ്ങി.എംബാപ്പെ,ലയണൽ മെസ്സി,നെയ്മർ എന്നീ സൂപ്പർ താരങ്ങൾ കഴിഞ്ഞ സീസൺ വരെ പാരീസിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഈ സീസണിൽ ലയണൽ മെസ്സിയും നെയ്മറും ക്ലബ്ബ് വിട്ടതോടെ ക്ലബ്ബ് അടിമുടി അഴിച്ചു പണി നടത്തിയിരുന്നു.

അതിന്റെ ഭാഗമായി പരിശീലകൻ ക്രിസ്റ്റഫർ ഗാൾട്ടിയറിനെ മാറ്റി മുൻ സ്പാനിഷ് ബാഴ്സലോണ പരിശീലകനായ ലൂയിസ് എൻറിക്വയെ കൊണ്ടുവന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് ആശാവഹമായ തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഇതുവരെ 9 മത്സരങ്ങൾ പാരീസ് സെയിന്റ് ജർമ്മനെ പരിശീലിപ്പിച്ചപ്പോൾ വെറും നാല് മത്സരങ്ങൾ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. 14 വർഷങ്ങൾക്കു ശേഷം ഒരു പരിശീലകന്റെ ഏറ്റവും മോശം തുടക്കമാണ് ക്ലബ്ബിനൊപ്പം അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

2009-ൽ ആദ്യ 9 മത്സരങ്ങളിൽ നാല് വിജയങ്ങൾ മാത്രം നേടിയ അന്റോയിൻ കോംബോറെയ്‌ക്ക് ശേഷം ആദ്യത്തെ ഒമ്പത് 9 മത്സരങ്ങളിൽ പിഎസ്‌ജി മാനേജരുടെ ഏറ്റവും മോശം റെക്കോർഡ് ലൂയിസ് എൻറിക്വ പങ്കുവെച്ചിരിക്കുകയാണ്. ഈ സീസണിൽ ഇതുവരെ ലൂയിസ് എൻറിക്വ 9 മത്സരങ്ങളിൽ നാലു വിജയവും രണ്ട് തോൽവിയും മൂന്ന് സമനിലയുമാണ് ആകെയുള്ള സമ്പാദ്യം. ഫ്രഞ്ച് ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് പിഎസ്ജി.

ഖത്തറി ഉടമകൾ പി എസ് ജി ക്ലബ്ബിനെ സ്വന്തമാക്കിയതിനുശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ നാല് ഗോളുകൾ വഴങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യമായാണ്. 2004-ൽ ഡിപോർട്ടിവോ ക്ലബ്ബിനെതിരെ 4-1ന്റെ തോൽവിയായിരുന്നു ഇതിനു മുൻപ് ക്ലബ്ബിന്റെ ഏറ്റവും മോശം റെക്കോർഡ്. ആ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് കഴിഞ്ഞദിവസം പ്രീമിയർ ലീഗ് ക്ലബ്ബിനോടുള്ള തോൽവി.

Rate this post
Psg