എംബാപ്പയുടെ ഇരട്ട ഗോളിൽ വിജയവുമായി പിഎസ്ജി : ലെവെൻഡോസ്‌കിയുടെ ഗോളിൽ ബാഴ്സലോണ :മാർട്ടിനെസിന്റെ മികവിൽ ഇന്റർ മിലാൻ : സ്‌റ്റോപ്പേജ് ടൈം ഗോളിൽ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണൽ

മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് ശേഷിക്കെ റോബർട്ട് ലെവൻഡോവ്‌സ്‌കി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഒസാസുനയെ കീഴടക്കി ബാഴ്സലോണ. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.നിലവിലെ ലാലിഗ ചാമ്പ്യന്മാർ ഗെറ്റാഫെയിൽ ഒരു ഗോൾരഹിത സമനിലയോടെ സീസൺ ആരംഭിച്ചതിന് ശേഷം തുടർച്ചയായ മൂന്നാം വിജയം ഉറപ്പിച്ചു.ആദ്യ പകുതിയിൽ ബാഴ്സലോണക്ക് ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

ബാഴ്‌സലോണയ്‌ക്കായി 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയ 19-കാരനായ ഗവിയുടെ ഗോളെന്നുറച്ച ഷോട്ട് ഒസാസുന ഗോൾകീപ്പർ എയ്‌റ്റർ ഫെർണാണ്ടസ് തടുത്തിട്ടു. ഇടവേളയ്ക്ക് തൊട്ടുമുൻപ് ഗുണ്ടോഗന്റെ ഒരു കോർണറിൽ നിന്ന് ജൂൾസ് കൗണ്ടെ ഹെഡ്ഡറിലൂടെ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.എന്നാൽ 76-ാം മിനിറ്റിൽ ബോക്‌സിന്റെ അരികിൽ നിന്ന് ഒരു കുർലിംഗ് ഷോട്ടിലൂടെ ചിമി അവില ഒസാസുനയുടെ സമനില ഗോൾ നേടി. 85 ആം മിനുട്ടിൽ അലജാൻഡ്രോ കാറ്റേനയുടെ ഫൗളിൽ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി ബാഴ്സക്ക് മൂന്നു പോയിന്റുകൾ നേടിക്കൊടുത്തു.ജിറോണയ്‌ക്കൊപ്പം 10 പോയിന്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ മൂന്നാമതാണ് ബാഴ്‌സ.

കൈലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ 4-1 നു ലിയോണിനെ പരാജയപ്പെടുത്തി. നാലാം മിനുട്ടിൽ തന്നെ പെനാൽറ്റി ഗോളാക്കി മാറ്റി എംബാപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചു.മാനുവൽ ഉഗാർട്ടെയെ ഹോം ക്യാപ്റ്റൻ കോറന്റിൻ ടോളിസോ വീഴ്ത്തിയതിന് ശേഷമാണ് സ്‌പോട്ട്കിക്ക് ലഭിച്ചത്.20-ാം മിനിറ്റിൽ അക്രഫ് ഹക്കിമി രണ്ടാം ഗോൾ നേടി.38ാം മിനിറ്റിൽ മാർക്കോ അസെൻസിയോ സ്കോർ 3-0 ആക്കി .ഒന്നാം പാക്ടുഹി അവസാനിക്കുന്നതിനു മുൻപ് എംബപ്പേ സ്കോർ 4 -0 ആക്കി ഉയർത്തി. ടോളിസോ രണ്ടാം പകുതിയിൽ ലിയോണിന്റെ ആശ്വാസ ഗോൾ നേടി.വിജയം PSG യെ നാല് കളികളിൽ നിന്ന് എട്ട് പോയിന്റ് വരെ ഉയർത്തി, ഒന്നാം സ്ഥാനത്തുള്ള മൊണാക്കോയ്ക്ക് രണ്ട് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.

സീരി എയിൽ ഫിയോറന്റീനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി ഇന്റർ മിലാൻ. അര്ജന്റീന സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനെസ് മിലാനായി ഇരട്ട ഗോളുകൾ നേടി.23-ാം മിനിറ്റിൽ ഫെഡറിക്കോ ഡിമാർക്കോ ബോക്‌സിലേക്ക് ഒരു മികച്ച ക്രോസ് നൽകുകയും ശക്തമായ ഡൈവിംഗ് ഹെഡറിലൂടെ ക്ലബിനായി തന്റെ അരങ്ങേറ്റ ഗോൾ മർകസ് തുറാം നേടി ഇന്ററിനെ മുന്നിലെത്തിച്ചു.തൊട്ടുപിന്നാലെ തുറാമിന് മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോൾ നേടാനുള്ള അവസരം ലഭിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ നീങ്ങി.

53 മിനിറ്റി ൽ മാർട്ടിനെസ് സ്കോർ ഇരട്ടിയാക്കി.തുറാമിനെ ക്രിസ്റ്റൻസൻ വീഴ്ത്തിയതിനെ തുടർന്ന് അഞ്ച് മിനിറ്റിന് ശേഷം ലഭിച്ച പെനാൽറ്റി ഗോളാക്കി കൽഹനോഗ്ലു സ്കോർ 3-0 ആക്കി.73-ാം മിനിറ്റിൽ മികച്ചൊരു ക്രോസിൽ നിന്ന് ബോക്‌സിനുള്ളിൽ വൺ-ടച്ച് ഫിനിഷിലൂടെ മാർട്ടിനെസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും സീസണിലെ തന്റെ അഞ്ചാം ഗോളും നേടി.ഈ സീസണിൽ ഇന്ററിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.

മറ്റൊരു മത്സരത്തിൽ ഡാനിലോയുടെയും ഫെഡറിക്കോ ചീസയുടെയും ഗോളുകൾക്ക് യുവന്റസ് എംപോളിയെ പരാജയപെടുത്തി.മത്സരം തുടങ്ങി 24 മിനിറ്റിനുശേഷം ക്യാപ്റ്റൻ ഡാനിലോ സന്ദർശകരെ മുന്നിലെത്തിച്ചു. 82 ആം മിനിറ്റിൽ കിയെസയാണ് രണ്ടാമത്തെ ഗോൾ നേടിയത്.യൂസഫ് മാലെ ഫെഡറിക്കോ ഗാട്ടിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ദുസാൻ വ്‌ലഹോവിച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു.

ഡെക്ലാൻ റൈസും ഗബ്രിയേൽ ജീസസും ചേർന്ന് സ്‌റ്റോപ്പേജ് ടൈമിൽ നേടിയ ഗോളുകൾ ഞായറാഴ്ച പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്‌സണലിന് 3-1 ന്റെ തകർപ്പൻ ജയം നേടിക്കൊടുത്തു.യുണൈറ്റഡിന്റെ അവസാന ഗോൾ അനുവദിക്കാത്തതും ആഴ്‌സണലിന്റെ പെനാൽറ്റി നൽകാത്തതും കൊണ്ടും ഇരുടീമുകളും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്ന് തോന്നിച്ചു. എന്നാൽ 96-ാം മിനിറ്റിൽ റൈസ് നേടിയ ഗോൾ ആഴ്സണലിന്‌ മൂന്നു പോയിന്റ് ഉറപ്പിച്ചു.

തൊട്ടടുത്ത മിനുട്ടിൽ ജീസസ് മികച്ചൊരു ഫിനിഷിംഗിലൂടെ സ്കോർ 3 -1 ആക്കി ഉയർത്തി.27-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു.എന്നാൽ ഒരു മിനിറ്റിനുള്ളിൽ മാർട്ടിൻ ഒഡെഗാർഡ് ആഴ്‌സണലിന്റെ സമനില ഗോൾ നേടി.ആഴ്‌സണലിന് രണ്ടാം പകുതിയിൽ പെനാൽറ്റി ലഭിച്ചെങ്കിലും VAR മോണിറ്റർ പരിശോധിച്ച ശേഷം റഫറി ആന്റണി ടെയ്‌ലർ തീരുമാനം മാറ്റി.

Rate this post
Fc BarcelonaManchester United