മെസ്സിയില്ലാത്ത പിഎസ്ജിക്ക് സമനില : ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് റയൽ മാഡ്രിഡ് : മിലാന് മുന്നിൽ യുവന്റസ് വീണു : ഇഞ്ചുറി ടൈം ഗോളിൽ ഡോർട്മുണ്ട്

ലീഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പാരീസ് സെന്റ് ജെർമെയ്നെ ഗോൾ രഹിത സമനിലയിൽ തളച്ച് റെയിംസ്. മത്സരത്തിന്റെ 41 ആം മിനുട്ടിൽ സെർജിയോ റാമോസിന് ചുവപ്പ് കാർഡ് കണ്ടതിനാൽ കൂടുതൽ സമയവും 10 പെരുമായാണ് പിഎ സ്ജി കളിച്ചത്.പരിക്കേറ്റ ലയണൽ മെസ്സിയുടെ അഭാവത്തിൽ ഇറങ്ങിയ പിഎസ്ജിയുടെ ആക്രമണത്തിന് മൂർച്ച കുറവായിരുന്നു.

10 കളികളിൽ നിന്ന് 26 പോയിന്റുമായി ഒന്നാം സ്ഥനത്ത് തന്നെയാണ് പാരീസ്.എട്ട് പോയിന്റുള്ള റെയിംസ് 14-ാം സ്ഥാനത്താണ്.33-ാം മിനിറ്റിൽ എംബാപ്പെയിലൂടെ പിഎസ്ജിക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും ക്ലോസ് റേഞ്ചിൽ നിന്നുള്ള യെഹ്‌വാൻ ദിയൂഫ് രക്ഷപെടുത്തി.റഫറി പിയറി ഗെയ്‌ലൗസ്റ്റുമായി തർക്കിച്ചതിനാണ് സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയത്.

ഡിഫൻഡർ എഡർ മിലിറ്റാവോയുടെ ഹെഡ്ഡർ ഗോളിൽ ഗെറ്റാഫെയെ കീഴടക്കി റയൽ മാഡ്രിഡ്. ജയത്തോടെ റയൽ മാഡ്രിഡ് ലാലിഗ സ്റ്റാൻഡിംഗിൽ വീണ്ടും ഒന്നാം സ്ഥത്തേക്കെത്തി. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ലൂക്കാ മോഡ്രിച്ചിന്റെ ഒരു കോർണറിൽ നിന്ന് ക്ലോസ് റേഞ്ചിൽ നിന്നുള്ള ഹെഡറിലൂടെയാണ് മിലിറ്റവോ ഗോൾ നേടിയത്. നിരവധി ഗോൾ അവസരണങ്ങൾ ലഭിച്ചിട്ടും ഗെറ്റാഫെയുടെ പ്രതിരോധ മതിൽ തകർത്ത് ലീഡ് വർദ്ധിപ്പിക്കാൻ റയലിന് കഴിഞ്ഞില്ല.കഴിഞ്ഞ വാരാന്ത്യത്തിൽ ഒസാസുനയ്‌ക്കെതിരായ നിരാശാജനകമായ മത്സരത്തിൽ കാമ്പെയ്‌നിലെ ആദ്യ പോയിന്റ് നഷ്ടപെടുത്തിയ റയൽ തിരിച്ചു വന്നിരിക്കുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ സെൽറ്റ വിഗോക്കെതിരെ ബാഴ്സലോണ വിജയിച്ചാൽ റയലിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെടും.റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഏഴ് തുടക്കങ്ങളിലും ഓരോ ഗോൾ വഴങ്ങിയ ശേഷം, ഗോൾകീപ്പർ ആൻഡ്രി ലുനിൻ സ്പാനിഷ് വമ്പന്മാർക്കായി തന്റെ ആദ്യ ക്ലീൻ ഷീറ്റ് നിലനിർത്തി.ബാഴ്‌സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയ്‌ക്ക് മുന്നോടിയായി ആൻസലോട്ടി കരിം ബെൻസെമയ്ക്ക് ആൻസലോട്ടി ഇന്നലെ വിശ്രമം അനുവദിച്ചിരുന്നു.

സാൻ സിറോയിൽ നടന്ന ആവേശകരമായ സീരി എ പോരാട്ടത്തിൽ ഡിഫൻഡർ ഫിക്കായോ ടോമോറിയുടെയും മിഡ്ഫീൽഡർ ബ്രാഹിം ഡയസിന്റെയും ഗോളിൽ എസി മിലാൻ എതിരാളികളായ യുവന്റസിനെതിരെ 2-0 ത്തിന്റെ വിജയം നേടി. ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ മിലാൻ താത്കാലികമായി 20 പോയിന്റുമായി സ്റ്റാൻഡിംഗിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് മൂന്നാം സ്ഥാനത്തെത്തി. തോൽവിയോടെ 13 പോയിന്റുമായി യുവന്റസ് എട്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം പകുതിയിലെ അവസാനത്തിൽ ടോമോറിയിലൂടെ മിലാൻ ലീഡ് നേടി. 54 ആം മിനുട്ടിൽ ഡുസാൻ വ്‌ലഹോവിച്ചിന്റെ പിഴവ് മുതലെടുത്ത് ഡയസ് മിലാന്റെ ലീഡ് ഇരട്ടിയാക്കി.ഈ സീസണിൽ നാല് സീരി എ എവേ മത്സരങ്ങളിൽ നിന്ന് യുവന്റസിന് രണ്ട് പോയിന്റ് മാത്രമാണ് അവർക്ക് ലഭിച്ചത്.

ആന്റണി മോഡസ്‌റ്റെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ബൊറൂസിയ ഡോർട്മുണ്ട്.ബുണ്ടസ്‌ലിഗയിലെ ഡെർ ക്ലാസിക്കറിൽ ബയേൺ മ്യൂണിക്കിനെതിരെ 2-2 ന്റെ സമനിലയാണ് ഡോർട്മുണ്ട് നേടിയത്. ഡോർട്ട്മുണ്ടിലെ സിഗ്നൽ ഇഡുന പാർക്കിൽ 81,000 കാണികൾക്ക് മുന്നിൽ 33 മിനുട്ടിൽ ജർമ്മനി ഇന്റർനാഷണൽ താരം ഗൊറെറ്റ്‌സ്‌ക ബയേണിനെ മുന്നിലെത്തിച്ചു.
53-ാം മിനിറ്റിൽ ലെറോയ് സാനെയിലൂടെ ബയേൺ മ്യൂണിക്ക് ലീഡ് ഇരട്ടിയാക്കി.74-ാം മിനിറ്റിൽ യൂസുഫ മൗക്കോക്കോയിലൂടെ ഡോർട്മുണ്ട് തിരിച്ചടിച്ചു.17 വയസ്സുള്ള തരാം ഡെർ ക്ലാസിക്കറുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോററായി. 95 മത്തെ മിനുട്ടിലാണ് ആന്റണി മോഡസ്‌റ്റെ ഡോർട്മുണ്ടിന്റെ സമനില ഗോൾ നേടിയത്. 16 പോയിന്റ് നേടിയ ഒരു ടീമുകളും പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥങ്ങളിലാണ്.

Rate this post
PsgReal Madrid