അന്താരാഷ്ട്ര ഇടവേളക്ക് ശേഷം പാരീസ് സെന്റ് ജെർമെയ്‌നിനായി കളിക്കാനെത്തിയ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കൂവലോടെയാണ് സ്വന്തം ആരാധകർ വരവേറ്റത്.ലിയോണിനെതിരായ ആദ്യ ഇലവനിൽ മെസ്സിയുടെ പേര് പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരാധകരുടെ പ്രതികരണം. മത്സരത്തിൽ പിഎസ്ജി പരാജയപ്പെടുകയും ചെയ്തതോടെ ആരാധകരുടെ പ്രതിഷേധം ഉയരുകയും ചെയ്തു.
ലോകകപ്പിന് മുമ്പ് 22 മത്സരങ്ങളിൽ പിഎസ്ജി തോൽവി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാൽ ലോകകപ്പിന് ശേഷം നടന്ന 18-ൽ ഏഴിലും തോറ്റു. ലീഗ് അവസാനിക്കാൻ ഒമ്പത് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലെൻസിലും മാഴ്സെയിലും വെറും ആറ് പോയിന്റ് മാത്രം മുകളിലാണ്.തീർച്ചയായും മെസ്സിയെപ്പോലെയുള്ള ഒരു കളിക്കാരൻ ടീമിൽ ഉണ്ടാവുമ്പോൾ ഉയർന്ന പ്രതീക്ഷകളുണ്ടാകും. PSG-യ്‌ക്കൊപ്പം 50 മത്സരങ്ങളിൽ, മെസ്സി 19 ഗോളുകളും 28 അസിസ്റ്റുകളും നേടിയിട്ടുണ്ട്, ഇത് വളരെ നല്ല സ്ഥിതിവിവരക്കണക്കുകളാണ്. പക്ഷെ ചാമ്പ്യൻസ് ലീഗ് വിജയിക്കാത്തതാണ് പലരെയും എതിരാക്കി നിർത്തുന്നത്.
PSG ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയർ മെസ്സിയെയും എംബാപ്പയെയും ന്യായീകരിച്ച് രംഗത്തെത്തി.“ലിയോയും കൈലിയൻ എംബാപ്പെയും സാഹചര്യങ്ങൾ അൺലോക്ക് ചെയ്യുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ലിയോ ഞങ്ങളുടെ നേതാവ്, അദ്ദേഹം ഒരുപാട് ശ്രമിക്കുന്നുണ്ട് . ചിലപ്പോൾ വളരെയധികം ശ്രമിക്കുമ്പോൾ, ചില തെറ്റുകൾ ഉണ്ടാകും.ലിയോയ്ക്ക് ചുറ്റുമുള്ള കളിക്കാർ കളിക്കാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം, കാരണം എല്ലാം ലിയോയിൽ നിന്നോ കൈലിയനിൽ നിന്നോ വരുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല” ഗാൽറ്റിയർ പറഞ്ഞു.
പിഎസ്ജി ആരാധകരുടെ പരിഹാസങ്ങളും വിസിലുകളും അന്യായമാണെന്ന് തനിക്ക് തോന്നുന്നതായും ഗാൽറ്റിയർ പറഞ്ഞു.ഉയർന്ന പ്രതീക്ഷകൾക്കൊപ്പം ഉയർന്ന വിമർശനങ്ങളും ഉയർന്നുവരുമെന്ന് മെസ്സി മനസ്സിലാക്കിയിട്ടുണ്ടെന്നും പരിശീലകൻ പറഞ്ഞു.”ടീമിന് വേണ്ടി വളരെയധികം സംഭാവന നൽകുന്ന കളിക്കാരനാണ് ലിയോ. സീസണിന്റെ ആദ്യ ഭാഗത്തിലും അദ്ദേഹം ധാരാളം നൽകിയിട്ടുണ്ട് .ഈ വർഷം അദ്ദേഹം പാസുചെയ്യുകയും ഗോളുകൾ നേടുകയും ചെയ്തു. മാറ്റ് കളിക്കാർ കുറച്ച് കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണം ” ഗാൽറ്റിയാർ പറഞ്ഞു.
🗣Christophe Galtier:
— PSG Chief (@psg_chief) April 2, 2023
“The whistles at Messi is difficult. He has made many assists and scored decisive goals this season, so I ask the other players to help him” pic.twitter.com/FBBTc9ujEs
ഈ സീസണിന് ശേഷം മെസ്സിയുടെ കരാർ അവസാനിക്കുമ്പോൾ, അദ്ദേഹം ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ വീണ്ടും പ്രചരിച്ചു, ഇത് പിഎസ്‌ജിയുടെ ഭാഗത്ത് നിന്നുള്ള വിമർശനത്തിന് ആക്കം കൂട്ടി.