പിഎസ്ജിക്ക് കനത്ത തിരിച്ചടി നൽകി ബ്രസീലിയൻ താരം നെയ്മറുടെ സീസൺ അവസാനിച്ചു |Neymar

ലോക ഫുട്ബോളിൽ റൊണാൾഡോക്കും മെസ്സിക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു നെയ്മർ. തന്റെ കരിയറിന്റെ തുടക്ക കാലത്തിൽ അതിനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് ബ്രസീലിയൻ താരം ചെയ്തു.എന്നാൽ കാലക്രമേണ നെയ്മറുടെ കരിയറിൽ വലിയ ഏറ്റകുറിച്ചിലുകൾ സംഭവിക്കുകയും ചെയ്തു.കരിയറിൽ നിരന്തരമായി വന്ന പരിക്കുകൾ 30 കാരന്റെ താളം തെറ്റിക്കുകയും ചെയ്തു. 2017 ൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജി യിൽ എത്തിയതിനു ശേഷം നിരവധി മത്സരങ്ങളാണ് താരത്തിന് പരിക്ക് മൂലം നഷ്ടപെട്ടത്.

ഫ്രഞ്ച് ലീഗിൽ ലില്ലിക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു നെയ്മർ പുറത്തെടുത്തിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റുമൊക്കെ നെയ്മർ നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ തന്നെ നെയ്മറെ പരിക്ക് പിടികൂടി.നെയ്മറുടെ ആങ്കിളിനായിരുന്നു പരിക്കേറ്റിരുന്നത്.ഈ സീസണിൽ ലീഗ് 1ൽ 13 ഗോളുകളും 11 അസിസ്റ്റുകളും നേടിയ നെയ്മർക്ക് പരിക്ക് മൂലം പിഎസ്ജിയുടെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായി.

ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയ നെയ്മർ, ലോകകപ്പ് ഇടവേളയ്ക്ക് മുമ്പ് ഫ്രഞ്ച് ചാമ്പ്യന്മാർക്ക് വേണ്ടി മികച്ച ഫോമിലായിരുന്നു.എന്നാൽ ക്രൊയേഷ്യയോട് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പുറത്താക്കിയ ഖത്തറിൽ നിന്ന് മടങ്ങിയതിന് ശേഷം 31-കാരന് എട്ട് ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് തവണ മാത്രമാണ് വലകുലുക്കിയത്.

നെയ്മർ പരിക്കിൽ നിന്നും പെട്ടെന്ന് തന്നെ തിരിച്ചു വരും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം നെയ്മർക്ക് പരിക്കിൽ നിന്നും പൂർണമായും മുക്തി നേടണമെങ്കിൽ ശസ്ത്രക്രിയ അത്യാവശ്യമാണ്.ദോഹയിൽ വെച്ച് ശസ്ത്രക്രിയ നടത്തുമെന്ന് പിഎസ്ജി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം മൂന്നോ നാലോ മാസം വിശ്രമിക്കേണ്ടി വരും. അംങ്ങനെയാണെങ്കിൽ ഈ സീസണിൽ നെയ്മർ ഇനി പിഎസ്ജിക്ക് വേണ്ടിയോ ബ്രസീലിന് വേണ്ടിയോ കളിക്കില്ല.

Rate this post
Neymar jr