ഇപ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും താര സമ്പന്നമായ സ്‌ക്വാഡ് ഏതാണെന്ന് ചോദിച്ചാൽ ഫുട്ബോൾ ആരാധകർക്ക് ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ, ആ ഉത്തരം പിഎസ്ജിയാണ്.ഫുട്ബോൾ ലോകത്തെ നക്ഷത്ര കൂട്ടങ്ങൾ ഒരുമിച്ച് കളിക്കുന്ന ടീമാണ് പിഎസ്ജി. മുന്നേറ്റ നിരയിൽ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമുണ്ട്. മധ്യനിരയിൽ മാർക്കോ വെറാറ്റിയും പ്രതിരോധനിരയിൽ സെർജിയോ റാമോസും മാർക്കിഞ്ഞോസും ഹക്കീമിയും ഗോൾകീപ്പറായി കൊണ്ട് ഡോണ്ണാരുമയുമൊക്കെ ഉള്ള ടീമാണ് പിഎസ്ജി.
എന്നാൽ പുറത്തുവരുന്ന പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള, അഥവാ ചിലവേറിയ സ്‌ക്വാഡ് പിഎസ്ജിയുടേതല്ല, മറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെതാണ്. നാലാം സ്ഥാനത്താണ് പിഎസ്ജിയുടെ സ്‌ക്വാഡ് വാല്യൂ ഉള്ളത്. മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ രണ്ടാം സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനും മൂന്നാം സ്ഥാനം ചെൽസിക്കുമാണ്.പ്രീമിയർ ലീഗ് ആധിപത്യമാണ് ഇതിൽ കാണാനാവുക. പ്രമുഖ ഡാറ്റ അനലൈസിംഗ് മീഡിയയായ CIES ആണ് ഈ കണക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ക്വാഡിന്റെ മൂല്യം 1.064 ബില്യൺ യുറോയാണ്. രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്നത്.1.001 ബില്യൺ യുറോയാണ് റൊണാൾഡോ അടങ്ങുന്ന യുണൈറ്റഡിന്റെ മൂല്യം. മൂന്നാം സ്ഥാനത്ത് ചെൽസിയാണ് വരുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന പിഎസ്ജിയെ മറികടന്നു കൊണ്ടാണ് ഇപ്പോൾ ചെൽസി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് ചെൽസിയായിരുന്നു. അവരുടെ പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിയാണ് ഇപ്പോൾ ക്ലബ്ബിന്റെ മൂല്യം വർദ്ധിപ്പിച്ചിട്ടുള്ളത്.881 മില്യൺ യുറോയാണ് ചെൽസിയുടെ നിലവിലെ വാല്യൂ. ഇവരുടെ പിറകിലാണ് താരസമ്പന്നമായ പിഎസ്ജി വരുന്നത്. നിലവിൽ പിഎസ്ജിയുടെ വാല്യു 847 മില്യൺ യുറോയാണ്. എന്നാൽ 2013 മുതൽ പിഎസ്ജി ഇതുവരെ ട്രാൻസ്ഫർ മാർക്കറ്റിൽ 1.459 ബില്യൺ യുറോ ചിലവഴിച്ചതായും CIES പുറത്തുവിട്ടിട്ടുണ്ട്.
PSG's squad has dropped to Europe's 4th most expensive behind a trio of English clubs with Chelsea spending the most on transfers in the last decade with €1.815bn – full list. (CIES)https://t.co/BvdCXwcyX9
— Get French Football News (@GFFN) September 7, 2022
Liverpool (€777m), Real Madrid (€721m), Barcelona (€626m), Arsenal (€534m), Tottenham (€519m) and Atletico Madrid (€502m) എന്നീ ക്ലബ്ബുകളാണ് 5 മുതൽ 10 സ്ഥാനങ്ങൾ വരെ സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും പ്രീമിയർ ലീഗ് ക്ലബ്ബുകൾ തന്നെയാണ് മൂല്യത്തിന്റെ കാര്യത്തിലും പണം ചിലവഴിക്കുന്നതിന്റെ കാര്യത്തിലും എന്നിട്ട് നിൽക്കുന്നത് എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.