ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന ലോകകപ്പ് നേടിയത് മുതൽ പിഎസ്ജി ആരാധകർക്ക് മെസ്സിയോടുള്ള ഒരു അകൽച്ച നിലനിൽക്കുന്നുണ്ട്, പാർക്ക് ദി പ്രിൻസിൽ മെസ്സിക്കൊപ്പം ലോകകപ്പ് പ്രദർശിപ്പിക്കാൻ പി എസ്ജി മുൻകൈ എടുക്കാത്തത് വിമർശനത്തിന് വിധേയമായിരുന്നു, എന്തിന് ഫിഫ ബെസ്റ്റ് പുരസ്കാരം പോലും സ്വന്തം ക്ലബ്ബിന്റെ ആരാധകർക്ക് മുൻപിൽ മെസ്സിപ്രദർശിപ്പിച്ചിട്ടില്ല.
ലയണൽ മെസ്സിയുടെ ശരീരഭാഷ മനസ്സിലാക്കുകയാണെങ്കിൽ ഈ ക്ലബ്ബുമായി വലിയൊരു ആത്മബന്ധം ഇല്ല എന്ന് വ്യക്തമാണ്. ഇതിന്റെ ഇടയിൽ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി നേരത്തെ തന്നെ പുറത്താവുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് എന്ന അവരുടെ ആ സ്വപ്നം ഇപ്പോഴും സഫലമാവാതെ കിടക്കുകയാണ്.നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടുപോലും കിരീടം നേടാൻ കഴിഞ്ഞില്ല എന്നുള്ളത് ആരാധകർക്ക് നിരാശ പകരുന്ന കാര്യമാണ്.
ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പെ മെസ്സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതായത് മെസ്സി കോൺട്രാക്ട് പുതുക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് ഇവർ കണ്ടെത്തിയിരുന്നത്. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടാൻ തന്നെയാണ് സാധ്യതകൾ കാണുന്നത്.ലയണൽ മെസ്സി എങ്ങോട്ട് പോകും എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്താനാണ് ഏവരും ആഗ്രഹിക്കുന്നത്.
പക്ഷേ ഈ വിഷയത്തിൽ മെസ്സിയുടെയും കുടുംബത്തിന്റെയും നിലപാടിൽ മാറ്റം വന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നത്.അതായത് എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്താൻ ഇപ്പോൾ മെസ്സിക്ക് താല്പര്യമുണ്ട്.ക്ലബ്ബ് വിട്ട രീതിയിൽ മെസ്സിക്ക് ദുഃഖം ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ബാഴ്‌സ സ്നേഹിക്കുന്നുണ്ട്.മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുന്നതിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് എതിർപ്പുകൾ ഒന്നും തന്നെയില്ല.
🚨🚨| As of today, it seems very difficult for Leo Messi to renew his contract at PSG. The Argentine’s football & family desire is to return to FC Barcelona. 🇦🇷✈️ [@estebanedul] pic.twitter.com/joZPkqVhNj
— PSG Report (@PSG_Report) March 9, 2023
പക്ഷേ ബാഴ്സ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.മെസ്സിക്ക് ഒരു ട്രിബ്യൂട്ട് മത്സരം ഒരുക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട് എന്നുള്ളത് ലാപോർട്ട നേരത്തെ പറഞ്ഞത്.എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം മെസ്സിയെ ഇപ്പോൾ തന്നെ തിരിച്ചെത്തിക്കൽ എത്രത്തോളം സാധ്യമാകും എന്നുള്ള കാര്യത്തിൽ സങ്കീർണതകൾ നിലനിൽക്കുന്നുണ്ട്.ചുരുക്കത്തിൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തണമെങ്കിൽ ഒരുപാട് സങ്കീർണതകളെ മറികടക്കേണ്ടതുണ്ട്.ഇപ്പോൾ പറയാൻ കഴിയുന്ന കാര്യം എന്തെന്നാൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കൽ ബുദ്ധിമുട്ടാണ് എന്നുള്ളതാണ്