❝കിരീടം നേടിയിട്ടും കൂവലിന് ഒരു കുറവില്ല❞ ; മെസ്സിയടക്കമുള്ള പിഎസ്ജി താരങ്ങളെ കൂവിയ ആരാധകരെ കുറ്റപ്പെടുത്തി പൊച്ചെറ്റിനോയും വെറാറ്റിയും | PSG |Lionel Messi

ലെന്സുമായി ഇന്നലെ നടന്ന മത്സരത്തിൽ സമനില നേടിയതോടെ ഒരു വർഷത്തോടെ ഇടവേളക്ക് ശേഷം പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയിരിക്കുകയാണ്. പാരീസ് ക്ലബ്ബിന്റെ പത്താമത്തെ ലീഗ് കിരീടമാണിത്.എന്നാൽ കിരീടനേട്ടത്തിന്റെ സന്തോഷത്തിലും നിരാശപ്പെടുത്തുന്ന അനുഭവമാണ് പിഎസ്‌ജി താരങ്ങൾക്കുണ്ടായത്.

പാർക് ഡി പ്രിൻസസിന്റെ പല ഭാഗത്തു നിന്നും ഉയർന്ന കൂക്കിവിളികൾ കിരീടനേട്ടത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നതായിരുന്നു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത് മുതൽ പാരീസ് ആരാധകർ താരങ്ങൾക്കെതിരെ വലിയ രീതിയിൽ തിരിഞ്ഞിരുന്നു. മത്സരത്തിൽ മികച്ചൊരു ഗോൾ നേടി കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ച ലയണൽ മെസ്സിക്കെതിരെയും ആരാധകർ തിരിഞ്ഞു. അനുകൂലമായ ഫലം ലഭിച്ചിട്ടും, ഒരു വിഭാഗം ആരാധകർ മെസ്സിയെ പരിഹസിക്കുകയും ചെയ്തു . മുൻ ബാഴ്‌സലോണ താരത്തോടുള്ള അവരുടെ പെരുമാറ്റത്തിൽ പോച്ചെറ്റിനോ സന്തുഷ്ടനായിരുന്നില്ല.ലയണൽ മെസ്സിയെ വീണ്ടും പരിഹസിച്ചതിന് ആരാധകരെ വിമർശിച്ച് ) മൗറീഷ്യോ പോച്ചെറ്റിനോ രംഗത്ത് വരുകയും ചെയ്തു.

“ഇത് അവിശ്വസനീയമാണ്, അവ അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്.അവർ സാഹചര്യങ്ങൾ മനസ്സിലാക്കുന്നില്ല . മെസ്സി എത്ര മഹാനാണ് ,അദ്ദേഹം ഫുട്ബോളിനായി എന്തും നൽകും.മറ്റൊരു കിരീടം നേടിയതിനു മെസ്സിയെ ഞാൻ അഭിനന്ദിക്കുകയും ചെയ്തു”ഗെയിമിന് ശേഷം സംസാരിച്ച പോച്ചെറ്റിനോ പറഞ്ഞു.ഇതാദ്യമായല്ല പിഎസ്ജി ആരാധകർ ലയണൽ മെസിയെ കൂക്കി വിളിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഈ വർഷം ആദ്യം എഫ്‌സി ബോർഡോയ്‌ക്കെതിരായ അവരുടെ ഹോം മത്സരത്തിനിടെ ആരാധകർ മെസിക്ക് നേരെ തിരിഞ്ഞിരുന്നു .

എന്നിരുന്നാലും കഴിഞ്ഞ സീസണിൽ ലീഗ് 1 കിരീടം നഷ്‌ടമായതിന് ശേഷം മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീം ലീഗ് 1 കിരീടം തിരിച്ചുപിടിച്ചതിനാൽ ലെൻസിനെതിരെ മെസ്സി ഒരു പ്രധാന പങ്ക് വഹിച്ചു.അഞ്ച് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അവർ രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്‌സെയിൽ നിന്ന് 15 പോയിന്റ് മുന്നിലായാണ് അവർ കിരീടം ഉറപ്പിച്ചത്.ലെൻസിനെതിരായ സമനില അവരുടെ പത്താം ലീഗ് കിരീടം ഉറപ്പാക്കാൻ പര്യാപ്തമായിരുന്നു.

ഇറ്റാലിയൻ താരം മാർക്കോ വെറാറ്റിയും ആരാധകാർക്ക് നേരെ വിമർശനം ഉന്നയിച്ചു.”ആഘോഷിക്കാത്ത ആരാധകരോ? അതെനിക് മനസിലാക്കാൻ കഴിയാത്ത കാര്യമാണ്. ഇതു ഫുട്ബോളാണ്, ചിലപ്പോൾ നമ്മൾ വിജയിക്കും, ചിലപ്പോൾ നമ്മൾ തോൽക്കും. ഞങ്ങളും സാധാരണ മനുഷ്യർ തന്നെയാണ്, തോൽവികൾ ഉണ്ടായേക്കാം. പക്ഷെ പത്താമത്തെ കിരീടം വളരെ പ്രധാനമാണ്. അത് മനോഹരമാണ്, ഞങ്ങൾ ഫുട്ബോൾ താരങ്ങളാകുമ്പോൾ സ്വപ്‌നം കണ്ടിരുന്ന നേട്ടമാണിത്” അദ്ദേഹം പറഞ്ഞു. “ഇത് എന്റെ എട്ടാമത്തെ ചാമ്പ്യൻഷിപ്പ് കിരീടമാണ്, ഞാനൊരിക്കലും സങ്കൽപ്പിക്കാത്ത കാര്യമാണിത്. ചാമ്പ്യനാകുക എന്നത് ഒരിക്കലും എളുപ്പമല്ല. ഇവിടെ ആയിരിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ചാമ്പ്യൻസ് ലീഗ് വിജയിച്ചില്ല, എന്നാൽ എല്ലാ വർഷവും അത് വിജയിക്കുന്ന ഒരു ക്ലബ്ബ് മാത്രമേ ഉള്ളൂ. അടുത്ത വർഷം അത് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ കളിക്കാർ എല്ലാം വിജയിക്കണമെന്ന് ആദ്യം ആഗ്രഹിക്കുന്നു. അവർ നിരാശരാണെന്ന് എനിക്കറിയാം.എന്നാൽ ചില ഘട്ടങ്ങളിൽ നമ്മൾ അതിൽ നിന്നും മുന്നോട്ടു പോകണം. ഞങ്ങൾ കളിക്കളത്തിൽ എല്ലാം നൽകുന്നുണ്ടെന്ന് ആരാധകർ അറിയണം. ഈ കിരീടനേട്ടത്തോടെ ഞങ്ങൾ ക്ലബിന്റെ ചരിത്രത്തിലാണ് ഇടം നേടിയിരിക്കുന്നത്” ഇറ്റാലിയൻ മിഡ്ഫീൽഡർ പറഞ്ഞു.

Rate this post
Lionel MessiPsg