ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ പാരീസ് സെന്റ് ജെർമെയ്ൻ പരാജയപ്പെട്ടെങ്കിലും അവരുടെ വരുമാനം കുത്തനെ വർധിചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് പിഎസ്ജിയെ എത്തിക്കാന്‍ മെസിക്കും കഴിഞ്ഞില്ല. കിരീടം നേടാനായില്ലെങ്കിലും പിഎസ്ജിയുടെ വരുമാനം കൂട്ടാന്‍ മെസിക്കായി.
പരസ്യം, ജഴ്സി വില്‍പ്പന എന്നിവയിലൂടെ റെക്കോര്‍ഡ് വരുമാനമാണ് പിഎസ്ജി ഈ സീസണില്‍ നേടിയത്. L’Equipe പറയുന്നതനുസരിച്ച്, ലീഗ് 1 ചാമ്പ്യന്മാർ 700 ദശലക്ഷം യൂറോ വരുമാനം നേടി, 2011 ൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ക്ലബിന്റെ ഉടമസ്ഥത ഏറ്റെടുത്തതിന് ശേഷമുള്ള റെക്കോർഡാണിത്.ഒരു മില്യണ്‍ ജഴ്സി പിഎസ്ജി ഈ സീസണില്‍ വിറ്റപ്പോള്‍ അതില്‍ 60 ശതമാനവും മെസിയുടേതാണ്. മെസ്സിയുമായി കരാറിലെത്തിയതിന് ശേഷം സ്പോണ്സര്ഷിപ്പില് 13 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതിലൂടെ അധികമായി 10 മില്യന്‍ യൂറോ ക്ലബിന് ലഭിക്കും. പരസ്യ ഇനത്തില്‍ നിന്ന് 300 മില്യന്‍ യൂറോ പി.എസ്.ജിയുടെ അക്കൗണ്ടിലെത്തും. ഇത് ക്ലബിന്റെ എക്കാലത്തേയും റെക്കോര്‍ഡാണ്.
സീസണില്‍ പിഎസ്ജിയേക്കാള്‍ കൂടുതല്‍ ജഴ്സികള്‍ വില്‍പ്പന നടത്തിയ ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാത്രമാണ്. മെസി വന്നതിന് ശേഷം പിഎസ്ജിയുടെ സ്പോണ്സര്ഷിപ്പില് 13 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പരസ്യ ഇനത്തില്‍ നിന്ന് 300 മില്യണ്‍ യൂറോയും പിഎസ്ജിക്ക് സീസണില്‍ ലഭിക്കുന്നു. ക്ലബിന്റെ റെക്കോര്‍ഡ് വരുമാനമാണ് ഇത്. പാർക്ക് ഡെസ് പ്രിൻസസിലെ ടിക്കറ്റ് വരുമാനവും ഈ റെക്കോർഡ് ബജറ്റിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പക്ഷെ ടെലിവിഷന്‍ വരുമാനത്തില്‍ കാര്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ കൈകളാൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് അകാലത്തിൽ പുറത്തായത് ക്ലബ്ബിന്റെ ടെലിവിഷൻ വരുമാനം കുറച്ചു. കഴിഞ്ഞ സീസണിൽ സെമിഫൈനലിൽ കളിച്ചതിന് 200 മില്യൺ യൂറോ നേടിയെങ്കിലും ഈ വർഷം അത് പകുതിയിൽ താഴെയായി കുറഞ്ഞു.