മെസ്സി -നെയ്മർ -എംബപ്പേ എന്നിവർക്ക് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയണമെന്നില്ല, അവർ ബെഞ്ചിൽ ഇരിക്കേണ്ടി വരും |PSG

ഈ സീസണിൽ എല്ലാ മേഖലകളിലും തിളങ്ങണമെങ്കിൽ പാരീസ് സെന്റ് ജെർമെയ്‌നിന് അവരുടെ എല്ലാ വിഭവങ്ങളും നന്നായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനർത്ഥം അവരുടെ ‘എംഎൻഎം’ ത്രയത്തിൽ ഉൾപ്പെട്ട താരങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചില സമയങ്ങളിൽ ബെഞ്ചിൽ ഇരിക്കേണ്ടി വരും.

മുൻ പാരീസ് പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ അപൂർവമായി മാത്രമേ ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവവരെ ബെഞ്ചിൽ ഇരുത്തിയിട്ടുള്ളു. എന്നാൽ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണറിന് മൂന്ന് ദിവസം മുമ്പ് ബ്രസീലിയൻ താരം നെയ്മറെ ബെഞ്ചിലിരുത്താൻ അദ്ദേഹത്തിന്റെ പിൻഗാമി ക്രിസ്റ്റോഫ് ഗാൽറ്റിയർ മടിച്ചില്ല.നാന്റസിൽ 3-0 ന് വിജയിച്ച മത്സരത്തിൽ എംബപ്പേ രണ്ടു തവണ സ്കോർ ചെയ്തപ്പോൾ ഒരു മണിക്കൂറിനു ശേഷമാണ് നെയ്മർ കളത്തിലിറങ്ങിയത്.

കൂടാതെ ബ്രസീൽ താരം നിരാശയുടെ ഒരു ലക്ഷണവും കാണിച്ചില്ല.മൊണാക്കോ, ടുലൂസ് എന്നിവയ്‌ക്കെതിരായ അവസാന ഘട്ടത്തിൽ അദ്ദേഹത്തെ ബെഞ്ചിലേക്ക് തിരിച്ചുവിളിച്ചെങ്കിലും മൂവരിൽ ഏറ്റവും കൂടുതൽ കളിച്ചത് മെസ്സിയാണ്.ഈ സീസൺ ഏറ്റെടുത്ത ഗാൽറ്റിയർ ടീം ഒന്നാമതെത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു, കൂടാതെ പി‌എസ്‌ജി അവരുടെ ആദ്യ ആറ് ലീഗ് മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയതിനാൽ അദ്ദേഹം തന്റെ വാക്ക് പാലിച്ചു.

“ഞാൻ അതിനെക്കുറിച്ച് രണ്ട് തവണ സംസാരിച്ചു – ഒരിക്കൽ മൂന്നു സൂപ്പർ താരങ്ങളോടൊപ്പവും ഒരിക്കൽ മുഴുവൻ സ്ക്വാഡുമായും,രീതികൾ ഇങ്ങനെയായിരിക്കുമെന്നും ശരിയായ മനോഭാവം ഉണ്ടായിരിക്കണമെന്നും അത് അംഗീകരിക്കണമെന്നും അവരോട് പറയുകയും ചെയ്തു. ശൈത്യകാലത്ത് ലോകകപ്പ് നടക്കാനിരിക്കെ ടീം തെരഞ്ഞെടുപ്പുകളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം ” ഗാൽറ്റിയർ പറഞ്ഞു. ”

വളരെ തിരക്കുള്ള ഷെഡ്യൂൾ കാരണം ഇത് എല്ലാവർക്കും ഒരു ബാധ്യതയാണ്, ഞങ്ങൾ ഒരുപാട് കളിക്കുന്നു, ഓരോ മൂന്ന് നാല് ദിവസം കൂടുന്തോറും കളിക്കണം , പിന്നെ വേൾഡ് കപ്പുണ്ട് . എല്ലാവർക്കും എല്ലാ ഗെയിമുകളും കളിക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു .സെന്റർ ബാക്ക് സെർജിയോ റാമോസിനും നാന്റസിനെതിരെ വിശ്രമം അനുവദിച്ചിരുന്നു.62-ാം മിനിറ്റിൽ ആണ് താരം ഇറങ്ങിയത് .

“എല്ലാവരും കളിക്കാൻ തയ്യാറാകണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമാണ്. സ്റ്റാർട്ടറുകളിലും പകരക്കാരിലും ഞങ്ങൾക്ക് ഗുണനിലവാരമുണ്ട്,നമുക്ക് നല്ലൊരു ഗ്രൂപ്പുണ്ട്. അത് എല്ലാവർക്കും അറിയാം. പരസ്പരം പ്രയോജനപ്പെടുത്തി മുന്നോട്ട് പോവാം ” സെന്റർ ബാക്ക് പ്രെസ്നെൽ കിംപെംബെ പറഞ്ഞു.

Rate this post